
പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയവര്‍ക്ക് വലിയ വെല്ലുവിളി ഉര്‍ത്തി ഫേസ്ബുക്ക് പേ വരുന്നു. ഡിജിറ്റല്‍ ഇടപാടില്‍ ഇതോടെ വന്‍ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ഫേസ്ബുക്കും കൂടി ഡിജിറ്റല്‍ പേമെന്റ് സംവിധാനം ഒരുക്കുന്നതോടെ ഈ മേഖലയില്‍ ശക്തമായ മത്സരമാകും ഇനി അരങ്ങേറുക. ഫേസ്ബുക്ക് സ്വയം ബാങ്കായി മാറുന്നതോടെ വാട്‌സ് ആപ്പ് വഴിയും മെസഞ്ചര്‍ വഴിയും ഇന്‍സ്റ്റാഗ്രാം വഴിയും ഇനി വളരെ വേഗം പണം ഇടപാടുകള്‍ നടത്താം. ഫേസ്ബുക്ക് പേ വഴി ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ വാങ്ങാനും പണം കൈമാറാനുമെല്ലാം സാധിക്കും. ഇതോടെ പരമ്പരാഗത ബാങ്കിങ് സമ്പ്രദായങ്ങളുടെ കടക്കല്‍ കത്തി വയ്ക്കുന്ന പുത്തന്‍ വിപ്ലവത്തിനായിരിക്കും ഫേസ്ബുക്ക് തുടക്കം കുറിക്കുക.
ഫേസ്ബുക്ക് പേ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഫേസ്ബുക്കിലെ പേമെന്റ് വിവരങ്ങള്‍ അപ് ലോഡ് ചെയ്യാനും അത് വഴി മറ്റ് ഉപഭോക്താക്കള്‍ക്ക് പണം കൈമാറാനും പര്‍ച്ചേസുകള്‍ നടത്താനും ഫണ്ട് റേസേഴ്‌സിന് പണം കൈമാറാനും എല്ലാം സാധിക്കും. 2007 മുതല്‍ ഫേസ്ബുക്കിന് പേമെന്റ് ഫീച്ചര്‍ ഉണ്ടെങ്കിലും പുതിയ ആപ്പ് മണി ട്രാന്‍സ്ഫറും പേമെന്റ്‌സും എല്ലാം വളരെ എളുപ്പത്തില്‍ ഫേസ്ബുക്ക് വഴി നടത്താന്‍ സഹായിക്കും. ഇപ്പോള്‍ ഫേസ്ബുക്ക് പേയുടെ പ്രാഥമിക ഘട്ട പരീക്ഷണം ഫേസ്ബുക്കിലും മെസഞ്ചറിലും നടക്കുകയാണ്. ക്രമേണ ഇത് ഇന്‍സ്റ്റാഗ്രാമിലേകരര്കും വാട്‌സ് ആപ്പിലേക്കും കൂടി മാറ്റും.
അതേസമയം അമേരിക്കയിലെ ഉപഭോക്താക്കള്‍ക്ക് ഫേസ്ബുക്ക് പേ വഴി ഈ ആഴ്ച മുതല്‍ പണമിടപാട് നടത്താന്‍ സാധിിക്കും. ഫണ്ട് റേസേഴ്‌സ്, ഗെയിം പര്‍ച്ചേസ്, ഇവന്റ് ടിക്കറ്റ്‌സ്, വ്യക്തികളുിമായ.ുള്ള പണമിടപാട് എന്നിവയാണ് ഈ ആഴ്ച മുതല്‍ മെസഞ്ചര്‍ വഴി സാധിക്കുക. ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസ് വഴിയുള്ള ബിസിനസ് പര്‍ച്ചേസും നടക്കും. അതേസമയം ഫേസ്ബുക്ക് പേ വഴി പണമിടപാട് നടത്തുമ്പോള്‍ ഇതിലെ സുരക്ഷിതത്വം എത്രമാത്രമാണെന്ന് ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുക എന്നതായിരിക്കും ഫേസ്ബുക്ക് നേരിടുന്നഏറ്റവും സുപ്രധാന വെല്ലുവിളി. അതേസമയം ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി പിന്‍ കോഡും ഫിംഗര്‍ പ്രിന്റോ ഫേസ് ഐഡിയോ ഉപയോഗിച്ചുള്ള ബയോമെട്രിക് സംവിധാനവും ഏര്‍പ്പെടുത്താനാണ് ഫേസ്ബുക്ക് ആലോചിക്കുന്നത്.