ഫേസ്ബുക്കിന് പുതിയ പേരോ? അറിയാം

October 20, 2021 |
|
News

                  ഫേസ്ബുക്കിന് പുതിയ പേരോ? അറിയാം

ടെക് ഭീമന്‍ ഫേസ്ബുക്ക് പുതിയ പേരില്‍ റീബ്രാന്‍ഡിങ്ങിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 'മെറ്റാവേഴ്‌സ്' പദ്ധതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പേര് സ്വീകരിക്കുന്നതെന്നും ഇതുമായി ചേര്‍ന്ന പേരായിരിക്കും പുതിയതെന്നും കമ്പനിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് 'ദ വെര്‍ജ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസം 28ന് നടക്കുന്ന വാര്‍ഷിക കണക്ട് കോണ്‍ഫറന്‍സില്‍ കമ്പനിയുടെ പുതിയ പേര് സുക്കര്‍ബര്‍ഗ് പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇന്റര്‍നെറ്റിന്റെ ഭാവിയാണ് മെറ്റാവേഴ്സ് എന്നാണ് ഫേസ്ബുക്ക് മേധാവി സക്കര്‍ബര്‍ഗ് പറയുന്നത്.  

മൊബൈല്‍ ഇന്റര്‍നെറ്റ് ലോകത്തിന് അപ്പുറത്തേക്കുള്ള, ആളുകള്‍ക്ക് പരസ്പരം കാണാനും സംസാരിക്കാനുമെല്ലാം സാധിക്കുന്ന 'ഷെയേര്‍ഡ് വെര്‍ച്വല്‍ സ്പേസ്' ആണ് മെറ്റാവേഴ്സ്. നിലവില്‍ ഇന്റര്‍നെറ്റ് ഉള്ളടക്കത്തിന്റെ കാഴ്ചക്കാരന്‍ മാത്രമാണ് ശരാശരി ഉപയോക്താവെങ്കില്‍ മെറ്റാവേഴ്സില്‍ അയാളും ഉള്ളടക്കത്തിന്റെ ഭാ?ഗമായിരിക്കും. വ്യത്യസ്ത ഉപകരണങ്ങളിലൂടെ വെര്‍ച്വല്‍ ലോകത്ത് പ്രവേശിക്കാന്‍ ആളുകള്‍ക്കാവും. ഓരോരുത്തര്‍ക്കും വെര്‍ച്വല്‍ രൂപമുണ്ടാവും. പരസ്പരം കാണാനും സംസാരിക്കാനും കഴിയും. മറ്റുള്ളവര്‍ക്കൊപ്പം ഡാന്‍സ് ചെയ്യാനോ, അല്ലെങ്കില്‍ വ്യായാമങ്ങള്‍ നടത്താനോ സാധിക്കുന്ന തരത്തിലുള്ള ഒന്നായിരിക്കും പുതിയ ലോകം.

Related Articles

© 2025 Financial Views. All Rights Reserved