ഫെയ്‌സ്ബുക്കില്‍ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ കൂടുതല്‍ സുതാര്യം; ഫെബ്രുവരി 21 ന് ഇന്ത്യയിലെ പരസ്യ വിതരണ നയം നടപ്പിലാക്കും

February 07, 2019 |
|
News

                  ഫെയ്‌സ്ബുക്കില്‍ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ കൂടുതല്‍ സുതാര്യം; ഫെബ്രുവരി 21 ന് ഇന്ത്യയിലെ പരസ്യ വിതരണ നയം നടപ്പിലാക്കും

ഫേസ്ബുക്ക് ഫെബ്രുവരി 21 ന് ഇന്ത്യയിലെ പരസ്യ വിതരണ നയം നടപ്പിലാക്കാന്‍ തുടങ്ങുമെന്ന് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ഭീമന്‍ ഫെയ്‌സ്ബുക്ക് പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പുകളോട് അനുബന്ധിച്ച്് രാഷ്ട്രൂീയ പരസ്യ നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിരുന്നു. സാമൂഹിക മാധ്യമമെന്ന നിലയില്‍ പരസ്യക്കാരും വ്യാജ വാര്‍ത്തയുമെല്ലാം ഫേസ്ബുക്കിലൂടെ വരുന്നുണ്ട്. അതാത് രാജ്യങ്ങളിലെ പരസ്യക്കാര്‍ക്ക് മാത്രമേ രാഷ്ട്രീയ പരസ്യങ്ങള്‍ അനുവദിക്കുവെന്ന നിലപാട് ഫേസ്ബുക്ക് നടപ്പിലാക്കിയിരുന്നു. 

ഓരോ രാഷ്ട്രീയ പരസ്യത്തിലും പ്രദര്‍ശിപ്പിക്കപ്പെടുന്ന, പരസ്യത്തിന് പിന്നിലുള്ള വ്യക്തിയുടെയോ അല്ലെങ്കില്‍ എന്റിറ്റിയുടെയോ പേര് ഉള്‍പ്പെടെ 'പേയ്ഡ് ഫോര്‍', 'പബ്‌ളിഷ്ഡ് ബൈ' എന്നിങ്ങനെ രണ്ട്  വിഭാഗങ്ങളിലായി ഫെയ്‌സ്ബുക്ക് അവതരിപ്പിക്കും. ഇന്‍ഡ്യയിലെ രാഷ്ട്രീയ പരസ്യങ്ങളില്‍ ഇടപെടുന്നവര്‍ ആ നയം അനുസരിക്കുന്നതാണ്. ഫേസ്ബുക്ക് പ്രൊഡക്ഷന്‍ മാനേജര്‍ സാറാ ഷിഫി പറഞ്ഞു.

2018 ഡിസംബറില്‍ ഫേസ്ബുക്ക് ആരംഭിച്ച ഒരു പ്രക്രിയ 'ഐഡന്റിറ്റി സ്ഥിരീകരണം' എന്നതാണ്. പരസ്യ സുതാര്യത പരിചയപ്പെടുത്തുന്നതിന്  ഘട്ടം ഘട്ടമായുള്ള സമീപനം ഉറപ്പു വരുത്തുന്നു. രാഷ്ട്രീയ പരസ്യക്കാര്‍ക്ക് ആവശ്യമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കാന്‍ സമയമുണ്ട്. അക്കാര്യം അംഗീകരിച്ച പരസ്യദാതാക്കള്‍ക്ക് പരസ്യ അക്കൗണ്ടുകളെ ബന്ധിപ്പിക്കുന്ന ഫെയ്‌സ്ബുക്കും, രണ്ട് പുതിയ നിരാകരണ വിഭാഗങ്ങളും രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ചേര്‍ക്കുന്നുണ്ട്. 294 ദശലക്ഷം പ്രതിമാസ ഉപയോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ മാര്‍ക്കറ്റാണ് ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ ദൈനംദിന സജീവ ഉപയോക്താക്കളുടെ എണ്ണം 2018 ല്‍ 1.52 ബില്ല്യണ്‍ ആയി ഉയര്‍ന്നുവെന്നാണ് കണക്കുകള്‍. ഇന്ത്യ, ഇന്‍ഡോനേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലാണ് കൂടുതല്‍ വളര്‍ച്ച.

 

Related Articles

© 2025 Financial Views. All Rights Reserved