
ഫേസ്ബുക്കിന്റെ സുരക്ഷ സംവിധാനത്തില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നേരിട്ട വര്‍ഷമായിരുന്നു കടന്നു പോയത്. ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ഫേസ്ബുക്കിന്റെ സുരക്ഷ സംവിധാനം ക്രമീകരിക്കാന്‍ കുറച്ച് സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും ഫേസ്ബുക്കിന്റെ നാലാം പാദത്തില്‍ കാഴ്ച വെച്ചത് വലിയ തോതിലുള്ള വരുമാന വളര്‍ച്ചയാണ്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 61 ശതമാനം വര്‍ധനവ് ലാഭം കൈവരിച്ചതായി സോഷ്യല്‍ മീഡിയ ഭീമന്‍ പറഞ്ഞു. 16.9 ബില്ല്യണ്‍ ഡോളറാണ് കമ്പനി നേടിയത്. വാള്‍ സ്ട്രീറ്റിന്റെ പ്രതീക്ഷകള്‍ 16.3 ബില്യന്‍ ഡോളറായിരുന്നു. ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് നിക്ഷേപകരുമായി നടത്തിയ സംഭാഷണത്തില്‍, പ്രധാനപ്പെട്ട അവസരങ്ങളെയും വെല്ലുവിളികളെയും വളരെയധികം കാര്യക്ഷമമായി കൈകാര്യം ചെയ്യുമെന്ന് വ്യക്തമാക്കി.
ഫെയ്‌സ്ബുക്കിലെ നിക്ഷേപങ്ങളില്‍ സുരക്ഷയും ഫാക്ടറിയില്‍ വ്യാജ അക്കൗണ്ടുകള്‍ ക്ലീന്‍ ചെയ്യുകയും ചെയ്തു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബിസിനസ്സ് കൂടുതല്‍ ശക്തമാക്കുമെന്നും സുക്കര്‍ ബര്‍ഗ് വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് ആപ്പ്, വാട്‌സ്പ്പ്, ഇന്‍സ്റ്റാഗ്രാം എന്നീ മെസ്സേജിംഗ് സംവിധാനങ്ങള്‍ സമന്വയിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.