രണ്ട് ദിവസത്തിനുള്ളില്‍ ഫെയ്‌സ്ബുക്ക് വൈസ് പ്രസിഡന്റ് പാര്‍ലമെന്റ് സമിതിക്ക് മുന്‍പില്‍ ഹാജരാകും

March 04, 2019 |
|
News

                  രണ്ട് ദിവസത്തിനുള്ളില്‍ ഫെയ്‌സ്ബുക്ക് വൈസ് പ്രസിഡന്റ് പാര്‍ലമെന്റ് സമിതിക്ക് മുന്‍പില്‍ ഹാജരാകും

ഫെയ്‌സ്ബുക്ക് വൈസ് പ്രസിഡന്റ് പാര്‍ലെമെന്റിന്റെ ഐടി പാനലിനു മുന്‍പില്‍ മാര്‍ച്ച് 6ന് ഹാജരാകുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഫെയ്‌സ്ബുക്ക് വൈസ് പ്രസിഡന്റായ ജോയല്‍ കോപ്ലനാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമിതിയുടെ മുന്‍പില്‍ ഹാജരാകാുന്നത്. ഫെയ്‌സ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ പൗരന്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താതിരിക്കാനും കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താനും വേണ്ടിയാണ് ഫെയ്‌സ്ബുക്ക് വൈസ്പ്രസിഡന്റ് സമിതിക്ക് മുന്‍പില്‍ ഹാജരാകുന്നത്. 

നിലവില്‍ ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥയിലുള്ള വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം, തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും രാജ്യത്ത് കൂടുതല്‍ സാമൂഹ്യ സുരക്ഷാ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ഫെയ്‌സ്ബുക്ക് വൈസ്പ്രസിഡന്റ് 31 അംഗ സമിതിക്ക് മുന്‍പില്‍ ഹാജരായി വിശദീകറണം നല്‍കുന്നത്. 

ഇന്ത്യയില്‍ നിലവില്‍ 300 ബല്യണ്‍ ആളുള്‍ ഫെയ്‌സ്ബുക്കും, 200 ബില്യണ്‍ ആളുകള്‍ വാട്‌സാപ്പും, 75 ബില്യണ്‍ ആളുകള്‍ വാട്‌സാപ്പും ഉപയോഗിക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വ്യാജ പ്രചരണങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെയും നടപടി കര്‍ശനമാക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ട്. പൗരന്‍മാരുടെ രഹസ്യ വവിരങ്ങള്‍ ചോര്‍ത്താനുള്ള സാധ്യതകളും സമിതി ഫെയ്‌സ്ബുക്ക് വൈസ് പ്രസിഡന്റിനെ ബോധ്യപ്പെടുത്തും. 

 

 

Related Articles

© 2025 Financial Views. All Rights Reserved