സര്‍ക്കറുകളുടെ സമ്മര്‍ദ്ദത്തെ പ്രതിരോധിച്ച് ഫെയ്‌സ്ബുക്ക്; വരുമാനത്തില്‍ ഭീമമായ വര്‍ധന

November 01, 2019 |
|
News

                  സര്‍ക്കറുകളുടെ സമ്മര്‍ദ്ദത്തെ പ്രതിരോധിച്ച് ഫെയ്‌സ്ബുക്ക്; വരുമാനത്തില്‍ ഭീമമായ വര്‍ധന

സാന്‍ഫ്രാന്‍സിസ്‌കോ: വെല്ലുവിളികള്‍ക്കിടയിലും ഫെയ്‌സ്ബുക്ക് റെക്കോര്‍ഡ് നേട്ടം കൊയ്ത് മുന്നേറുന്നതായി റിപ്പോര്‍ട്ട്. ഫെയ്‌സ് ബുക്കിന്റെ വരുമാനത്തില്‍ 29 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര തലത്തില്‍ ഫെയ്‌സ്ബുക്ക് വെല്ലുവിളികളെ അതിജീവിക്കാന്‍ തുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് ഫെയ്‌സ്ബുക്കിന്റെ വരുമാനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നടപ്പുവര്‍ഷത്തിലെ മൂന്നാം പാദത്തില്‍ രേഖപ്പെടുത്തിയത്. 

വിവിധ രാജ്യങ്ങള്‍ക്കിടയില്‍ നിന്ന് നേരിടുന്ന സര്‍ക്കാറിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും കമ്പനിയുടെ വരുമാനം 29 ശതമാനം ഉയര്‍ന്ന് 17.7 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.  കമ്പനിയുടെ അറ്റാദായത്തില്‍ 19 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. പുതിയ ഫീച്ചര്‍ അവതരണത്തിലൂടെയും, വിവിരങ്ങള്‍ കൈമാറുന്നതിന്റെ അടിസ്ഥാനത്തിലും കമ്പനി വന്‍ കുതിപ്പാണ് ഇതുവരെ നേടിയെടുത്തത്. 

ഉപഭോക്തൃ അടിത്തറയിലടക്കം കമ്പനി വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പ്, മെസ്സന്‍ജര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ സംവിധാനം റെക്കോര്‍ഡ് മുന്നേറ്റമാണ് നടത്തിയത്. നിലവില്‍ ഫെയ്‌സ്ബുക്കിന്റെ  വിവിധ സോഷ്യല്‍ മീഡിയാ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 2.8 ബില്യണായി ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഫെയ്‌സ്ബുക്കിന്റെ പ്രതിദിന ഉപയോക്താക്കളുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഫെയ്‌സ് ബുക്കിന്റെ ഉപഭോക്തക്കളുടെ എണ്ണത്തില്‍ മാത്രം 1.6 ബില്യണായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. തെറ്റായ വിവരങ്ങള്‍ ഫെ.യ്‌സ് ബുക്കില്‍ പ്രചരിക്കുന്നുണ്ടെന്നും, സാമൂഹ്യപരമായ പ്രത്യാഘാതം ഇതിലൂടെ ഉണ്ടാകുമെന്ന പ്രചരണം നിലനില്‍ക്കയാണ് ഫെയ്‌സ്ബുക്ക് ഈ നേട്ടം കൊയ്തത്.

Related Articles

© 2025 Financial Views. All Rights Reserved