ആദായനികുതി വകുപ്പിന്റെ ഫേസ് ലെസ് അസസ്മെന്റ് രീതി ഉടന്‍ കേരളത്തിലും

August 07, 2020 |
|
News

                  ആദായനികുതി വകുപ്പിന്റെ ഫേസ് ലെസ് അസസ്മെന്റ് രീതി ഉടന്‍ കേരളത്തിലും

ആദായനികുതി വകുപ്പ് കേരളത്തിലും 'ഫേസ് ലെസ് അസസ്മെന്റ്' രീതി ഉടനെ നടപ്പാക്കും. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ രബീന്ദ്ര കുമാറാണ്  ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ആദായനികുതി റിട്ടേണുകള്‍ കംപ്യൂട്ടര്‍ അല്‍ഗോരിതം ഉപയോഗിച്ച് തിരഞ്ഞെടുത്ത് പരിശോധിച്ച് ആവശ്യമെങ്കില്‍ സൂഷ്മപരിശോധന നടത്തുന്നതാണ് രീതി.  

അറിയിപ്പ് ലഭിച്ചാല്‍ ആദായനികുതി ദായകര്‍ ഇനി ഉദ്യോഗസ്ഥരെ കാണേണ്ടതില്ല. അതിനായി വകുപ്പിന്റെ ഓഫീസുകളില്‍ കയറിയിറങ്ങേണ്ടതുമില്ല. നേരിട്ടുള്ള ഇടപെടലില്ലാതയാകും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക. ഉദ്യോഗസ്ഥരുടെ വിവേചനാധികാരമോ വ്യക്തിപരമായ തീരുമാനങ്ങളോ ബാധിക്കാതിരിക്കാനാണ് ഇത്തരത്തിലുള്ള പദ്ധതി ആവിഷ്‌കരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

നികുതിദായകരുമായി അനഭിമതമായ ഇപെടലുകള്‍ക്കുള്ള സാഹചര്യം ഇതില്‍നിന്ന് ഒഴിവാകും. വകുപ്പിന്റെ ഇടപെടല്‍ കൂടുതല്‍ സുതാര്യവും സൗഹൃദപരവുമാക്കുകയാണ് ലക്ഷ്യം. ചുരുങ്ങിയ സമയംകൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കാനുമാകും. വ്യക്തികള്‍ നടത്തുന്ന വസ്തു ഇടപാട് അടക്കമുള്ള ഉയര്‍ന്ന മൂല്യമുള്ള പണമിടപാടുകള്‍ പുതുക്കിയ ഫോം 26എഎസില്‍ നിന്ന് വ്യക്തമാകും. ആദ്യഘട്ടത്തില്‍ നടപ്പാക്കുന്ന ഫേസ് ലസ് അസസ്മെന്റിന് ഇത് ഉപകരിക്കും.

Related Articles

© 2025 Financial Views. All Rights Reserved