
കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 352 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം നേടി. ഇത് റെക്കോര്‍ഡാണ്. 3,259 കോടി രൂപയുടെ വിറ്റുവരവ് നേടി. മുന്‍വര്‍ഷം 2,770 കോടിയായിരുന്നു.202021ല്‍ ഫാക്ടംഫോസിന്റെ (20:20:0:13) ഉല്‍പാദനം 8.61 ലക്ഷം ടണ്‍ (മുന്‍വര്‍ഷം 8.45 ലക്ഷം ടണ്‍) കൈവരിച്ചു. ഇതും റെക്കോര്‍ഡ് ആണ്. അമോണിയം സള്‍ഫേറ്റിന്റെ ഉല്‍പാദനവും (2.46 ലക്ഷം ടണ്‍) റെക്കോര്‍ഡാണ്. മുന്‍വര്‍ഷം 2.38 ലക്ഷം ടണ്‍ ആയിരുന്നു. ഫാക്ടംഫോസ് വില്‍പന 9.23 ലക്ഷം ടണ്ണും അമോണിയം സള്‍ഫേറ്റിന്റേത് 2.51 ലക്ഷം ടണ്ണും ആണ്.കാപ്രോലാക്ടം പ്ലാന്റില്‍ ഓഗസ്റ്റില്‍ ഉല്‍പാദനം പുനരാരംഭിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.