ഇന്ത്യയുടെ വ്യാവസായിക ഉല്‍പാദനത്തില്‍ ഇടിവ്; ഏപ്രിലില്‍ 55.4 ശതമാനമായി കുറഞ്ഞു

June 13, 2020 |
|
News

                  ഇന്ത്യയുടെ വ്യാവസായിക ഉല്‍പാദനത്തില്‍ ഇടിവ്; ഏപ്രിലില്‍ 55.4 ശതമാനമായി കുറഞ്ഞു

ഇന്ത്യയുടെ വ്യാവസായിക ഉല്‍പാദനം ഏപ്രിലില്‍ 55.4 ശതമാനമായി കുറഞ്ഞു. ഉല്‍പ്പാദനം 64.3 ശതമാനം തകര്‍ന്നു. ഐഐപി വളര്‍ച്ചാ നമ്പര്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും 2020 ഏപ്രിലിലെ ഐഐപിയെ മുന്‍ മാസങ്ങളുമായി താരതമ്യം ചെയ്യുന്നത് ഉചിതമല്ലെന്ന് പറഞ്ഞു.

കോവിഡ് -19 വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ വ്യവസായ മേഖലയിലെ ഭൂരിഭാഗം സ്ഥാപനങ്ങളും 2020 മാര്‍ച്ച് അവസാനം മുതല്‍ പ്രവര്‍ത്തിച്ചിരുന്നില്ല എന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് വെള്ളിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

ഏപ്രിലിലെ സ്ഥാപനങ്ങളുടെ ഉല്‍പ്പാദനത്തില്‍ ഇത് സ്വാധീനം ചെലുത്തിയിട്ടുണ്ട്. നിരവധി യൂണിറ്റുകള്‍ ഉത്പാദനം പൂജ്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തല്‍ഫലമായി, 2020 ഏപ്രിലിലെ ഐഐപിയെ മുന്‍ മാസങ്ങളുമായി താരതമ്യം ചെയ്യുന്നത് ഉചിതമല്ല. തുടര്‍ന്നുള്ള മാസങ്ങളില്‍ ഐഐപിയുടെ മാറ്റങ്ങള്‍ നിരീക്ഷിക്കാന്‍ ഉപയോക്താക്കള്‍ ഇഷ്ടപ്പെട്ടേക്കാമെനന്നും എന്‍എസ്ഒ പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved