ഇന്ത്യയുടെ വ്യാവസായിക ഉല്‍പ്പാദനം തളര്‍ച്ചയില്‍; കൊവിഡ് മൂന്നാം തരംഗം തിരിച്ചടിയായി

February 12, 2022 |
|
News

                  ഇന്ത്യയുടെ വ്യാവസായിക ഉല്‍പ്പാദനം തളര്‍ച്ചയില്‍; കൊവിഡ് മൂന്നാം തരംഗം തിരിച്ചടിയായി

ഇന്ത്യയുടെ വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച ഡിസംബറില്‍ 10 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചു. ഇത് വീണ്ടെടുക്കലിന്റെ വേഗതയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കുന്നതിന് കാരണമായി. എന്നാല്‍ പകര്‍ച്ചവ്യാധിയുടെ മൂന്നാം തരംഗവും മറ്റ് പ്രതികൂല ഘടകങ്ങളും തിരിച്ചടിക്ക് കാരണമായിട്ടുണ്ട്.

വ്യാവസായിക ഉല്‍പ്പാദന സൂചിക (ഐഐപി) അനുസരിച്ചുള്ള വ്യാവസായിക ഉല്‍പ്പാദനം ഡിസംബറില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 0.4 ശതമാനം വളര്‍ന്നു. നവംബറിലെ 1.3 ശതമാനം വിപുലീകരണത്തില്‍ നിന്ന് കൂടുതല്‍ താഴേക്ക് പോയി. അതേസമയം വ്യാവസായിക വളര്‍ച്ച 2020 ഡിസംബറില്‍ 2.2 ശതമാനം ആയിരുന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഡിസംബറില്‍ വ്യാവസായിക ഉല്‍പ്പാദനം 7.4 ശതമാനം ഉയര്‍ന്നു.

പണത്തിന്റെ വിതരണം നിയന്ത്രിക്കുന്നതിന് റിവേഴ്സ് റിപ്പോ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യാഴാഴ്ച പ്രധാന പോളിസി നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയിരുന്നു. ഇത് വളര്‍ച്ചയെ പുനരുജ്ജീവിപ്പിക്കുകയും സുസ്ഥിരമായി നിലനിര്‍ത്തുകയും ചെയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പകര്‍ച്ചവ്യാധിയുടെ മൂന്നാം തരംഗം ഉല്‍പ്പാദന മേഖലയേക്കാള്‍ സേവന മേഖലയെ ബാധിച്ചു.

Related Articles

© 2025 Financial Views. All Rights Reserved