
ന്യൂഡല്‍ഹി: രാജ്യത്തെ വ്യവസായിക ഉത്പ്പാദന വളര്‍ച്ച എട്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയതായി റിപ്പോര്‍ട്ട്. ഉത്പാദന വളര്‍ച്ച (ഐ.ഐ.പി) സെപ്റ്റംബറില്‍ എട്ടു വര്‍ഷത്തെ ഏറ്റവും വലിയ താഴ്ചയായ 4.3 ശതമാനത്തിലേക്ക് ഒതുങ്ങി. 2011 ഒക്ടോബറിന് ശേഷ രേഖ്‌പ്പെടുത്തിയ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണിതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഓഗസ്റ്റില്‍ വളര്‍ച്ച, ഏഴു വര്‍ഷത്തെ താഴ്ചയായ നെഗറ്റീവ് 1.1 ശതമാനമായിരുന്നു ഉണ്ടായത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 4.6 ശതമാനമായിരുന്നു ഐ.ഐ.പി വളര്‍ച്ചയില്‍ രേഖപ്പെടുത്തിയത്.
അതേസമയം 2019-2020 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെ ജിഡിപി നിരക്കുമായി ബന്ധപ്പെട്ട കണക്കുകള്‍ നവംബര്‍ 29 ന് പുറത്തുവിടാനിരിക്കെയാണ് വ്യവസായിക ഉത്പ്പാദന വളര്‍ച്ച ഏറ്റവും താഴ്ന്ന നിരക്കിലേക്കെത്തിയത്. ജൂണ്‍ പാദത്തിലവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്കെത്തിയിരുന്നു. വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കാര്‍ഷിക നിര്‍മ്മാണ മേഖലയിലെയും, ഉപഭോഗ നിക്ഷേപ മേഖലയിലും മോശം പ്രകടനമാണ് ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഏറ്റവും താെഴ്ന്ന നിരക്കിലേക്കെത്താന്‍ ഇടയാക്കിയത്.
രാജ്യം അതിഭയങ്കരമായ സാമ്പത്തിക പ്രതിസന്ധി അഭിമുഖീരിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് നടപ്പുവര്‍ഷത്തലെ ഒന്നാം പാദത്തില്‍ വളര്‍ച്ചാ നിരക്ക് ഏറ്റവും കുറഞ്ഞതിന്റെ കണക്കുകള്‍. നടപ്പുവര്‍ഷം ഇന്ത്യ പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കില്ലെന്നാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളത്. വളര്‍ച്ചാ നിരക്ക് 6.1 ശതമാനമായി ചുരുങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക രാജ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ എല്ലാ വാദങ്ങളും പൊള്ളയാണെന്നാണ് ഈ കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നിര്‍മ്മാണ മേഖലയിലും, കാര്‍ഷിക മേഖലയിലും ഇപ്പോഴും മോശം പ്രകടനം തന്നെയാണ് തുടരുന്നത്. സാമ്പത്തിക മേഖല കടുത്ത വെല്ലുവിളിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. നിര്‍മ്മാണ മേഖലയില്‍ മാത്രം ഒന്നാം പാദത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത് 0.6 ശതമാനം മാത്രമാണ്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 12.1 ശതമാനമാണ് വളര്‍ച്ച. കാര്‍ഷിക, മത്സ്യ ബന്ധന മേഖലയിലെ വളര്‍ച്ചയില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ളത് രണ്ട് ശതമാനം വളര്‍ച്ചയാണ്.2019-2020 സാമ്പത്തിക വര്‍ഷത്തിലെ ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ മൈനിങ് ആന്‍ഡ് കല്‍ക്കരി മേഖലയിലെ വളര്‍ച്ച ഒന്നാം പാദത്തില്‍ 0.4 ശതമാനം (മുന്‍വര്‍ഷം ഇതേകാലളവില്‍ 2.7 ശതമാനം).
അതേസമയം റേറ്റിങ് ഏജന്‍സികളുടെ വിലയിരുത്തലിനേക്കാള്‍ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും, യുഎസ് ചൈനാ വ്യാപാര തര്‍ക്കലവുമെല്ലാം ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. 2013 ന് ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയിട്ടുള്ളത്.