
രാജ്യത്തെ കാര്‍ഷിക വരുമാനത്തില്‍ വന്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. വളര്‍ച്ചാ നിരക്ക് 14 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിലാണ് ഉള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2018 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 2.7 ശതമാനം മാത്രമാണ് കാര്‍ഷിക മേഖലയില്‍ വളര്‍ച്ചാ നിരക്ക് ഉണ്ടായിട്ടുള്ളത്. കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരുമാനത്തകര്‍ച്ച കൂടുതല്‍ ചര്‍ച്ചയാവുമെന്നുറപ്പാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യല്‍ കാര്‍ഷിക മേഖലയിലെ വളര്‍ച്ചാ നിരക്ക് കുറഞ്ഞത് രാഷ്ട്രീയപരമായി കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. കാര്‍ഷിക മേഖലയിലെ സാമ്പത്തിക പ്രതിസന്ധി വര്‍ധിച്ചുവരുന്നത് കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ പദ്ധതി ഏര്‍പ്പെടുത്തയത്. തൊഴിലില്ലായ്മ നിരക്ക് കൂടിയതും നാഷണല്‍ സാംപിള്‍ സര്‍വേ നടത്തിയ പഠന റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടാതെ നിന്നതും രാജ്യത്ത് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.