
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗത്തിനിടയില്‍ മാളുകളുടെയും അവശ്യേതര സ്റ്റോറുകളുടെയും പ്രവര്‍ത്തന സമയത്തിലെ പുതിയ നിയന്ത്രണങ്ങള്‍ കാരണം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഫാഷന്‍ റീട്ടെയിലര്‍മാരുടെ വരുമാനത്തില്‍ 8 ശതമാനം കുറവുണ്ടാകുമെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഇക്ര ലിമിറ്റഡ് ചൊവ്വാഴ്ച പറഞ്ഞു.
ഈ സാമ്പത്തിക വര്‍ഷത്തേക്കുള്ള ഫാഷന്‍ റീട്ടെയിലര്‍മാര്‍ക്കുള്ള വരുമാന പ്രവചനം ഏജന്‍സി വെട്ടികുറച്ചു. 78-80 ശതമാനം എന്ന മുന്‍ പ്രവചനത്തില്‍ നിന്ന് 70-72 ശതമാനം വരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാലാം പാദത്തില്‍ സ്റ്റോര്‍ പ്രവര്‍ത്തന സമയത്തിലുണ്ടായ 20 ശതമാനം ഇടിവ് വരുമാനത്തില്‍ ആനുപാതികമായ ഇടിവിന് കാരണമാകുന്നു. എന്നിരുന്നാലും, നിയന്ത്രണങ്ങള്‍ നീക്കുമ്പോള്‍ വില്‍പ്പനയില്‍ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നതായും ഇക്ര പറഞ്ഞു.
അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തോടെ ഫാഷന്‍ റീട്ടെയിലര്‍മാര്‍ കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൊവിഡ് കേസുകളുടെ സമീപകാല കുതിപ്പ്, പ്രത്യേകിച്ച് ഒമൈക്രോണ്‍ വേരിയന്റ്, രാത്രി കര്‍ഫ്യൂകളുടെയും സമയ നിയന്ത്രണങ്ങളുടെയും രൂപത്തില്‍ പ്രാദേശികവല്‍ക്കരിച്ച നിയന്ത്രണങ്ങള്‍ വീണ്ടും കൊണ്ടുവന്നു. ഡല്‍ഹി ഇപ്പോള്‍ വാരാന്ത്യ കര്‍ഫ്യൂ ആചരിക്കുന്നുണ്ട്. തല്‍ഫലമായി, ചില്ലറ വ്യാപാരികള്‍ ഇപ്പോള്‍ അമിതമായ സ്റ്റോക്കുകളാല്‍ വലയുകയാണ്.