
ടോള്‍പ്ലാസകളില്‍ ക്യൂ നില്‍ക്കാതെ യാത്രചെയ്യാന്‍ സഹായിക്കുന്ന പേയ്‌മെന്റ് സംവിധാനമായ ഫാസ്റ്റ്ടാഗ് എയര്‍ടെല്‍ താങ്ക്‌സ് ആപ്പിലൂടെ വാങ്ങാം. ആപ്പ് വഴി ഫാസ്റ്റ് ടാഗ് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് അമ്പത് രൂപ ക്യാഷ് ബാക്ക് ഓഫറും ലഭിക്കും. ഓണ്‍ലൈന്‍ പര്‍ച്ചേസില്‍ അമ്പത് രൂപ അധിക ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. നാഷനല്‍ പേയ്‌മെന്റെ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ,ഇന്ത്യന്‍ ഹൈവേസ് മാനേജ്‌മെന്‌റ് കമ്പനി ലിമിറ്റഡുമായി സഹകരിച്ചാണ് എയര്‍ടെല്‍ ബാങ്ക് എല്ലാവിധ ഡിജിറ്റല്‍-റീട്ടെയില്‍ പോയിന്റുകളിലും ഫാസ്റ്റ്ടാഗ് ലഭ്യമാക്കുന്നത്. എയര്‍ടെല്‍ താങ്ക്‌സ് ആപ്ലിക്കേഷനിലെ ബാങ്ക് സെക്ഷനില്‍ നിന്നാണ് ഇത് വാങ്ങാന്‍ സാധിക്കുക.
ഫാസ്റ്റ് ടാഗ് പര്‍ച്ചേസ് ചെയ്യാന്‍ ഉപഭോക്താക്കള്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും രജിസ്‌ട്രേഷന്‍ നമ്പറും നല്‍കേണ്ടതാണ്. ബാങ്ക് /വാലറ്റുകളില്‍ ആവശ്യത്തിന് പണം ലഭ്യമാണെങ്കില്‍ ഫാസ്റ്റ്ടാഗ് ഇടക്കിടെ റീചാര്‍ജ് ചെയ്യേണ്ടതില്ല. വരും നാളുകളില്‍ ഫാസ്റ്റ് ടാഗ് സംവിധാനം ടോള്‍പ്ലാസകളില്‍ മാത്രമല്ല കേരളത്തിലെ പെട്രോള്‍,ഡീസല്‍ പമ്പുകളിലും സ്വീകരിക്കുന്നതാണ്. കാത്തുകെട്ടി നില്‍ക്കാതെ ഇന്ധനം നിറച്ചുപോകാനുള്ള ഈ സംവിധാനം ഒരുപാട് സമയം നഷ്ടപ്പെടാതിരിക്കാനും സഹായിക്കുന്നു.
വാഹനത്തിന്റെ മുന്‍വശത്തെ ഗ്ലാസില്‍ പതിപ്പിക്കുന്ന സ്റ്റിക്കര്‍ റീചാര്‍ജ് ചെയ്ത് ഇന്ധനം നിറയ്ക്കുന്ന രീതിയാണിത്. ടോള്‍പ്ലാസകളിലെ ഫാസ്റ്റ്ടാഗിന് സമാനമായ രീതിയാണിത്.ഒരു ലിറ്റര്‍ ഇന്ധനത്തിന്റെ വില മുതല്‍ പരമാവധി എത്ര വേണമെങ്കിലും റീ ചാര്‍ജ് ചെയ്യാം.
ഇരുചക്രവാഹനങ്ങള്‍ക്ക് അനുയോജ്യമായ ചെറിയ ഫാസ്റ്റ്ടാഗ് സ്റ്റിക്കറുകളും ലഭിക്കും. പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറ ഫാസ്റ്റ്ടാഗിന്റെ ചിത്രം എടുത്താല്‍ ഇന്ധനം നിറയ്ക്കാം. പണം പ്രത്യേകിച്ച് നല്‍കേണ്ടതില്ല. ഫാസ്റ്റ്ടാഗില്‍ നിന്ന് താനെ പണം കുറഞ്ഞുകൊള്ളു. വാഹനപാര്‍ക്കിങിലും ഇതേ ഫാസ്റ്റ്ടാഗ് ഉപയോഗിച്ച് പണം അടയ്ക്കാവുന്നതാണഅ.
ടോള്‍ പ്ലാസകളില്‍ ഉപയോഗിക്കുന്ന ഫാസ്റ്റ്ടാഗ് ഇതുമായി ബന്ധിപ്പിച്ച് ഒറ്റ ഫാസ്റ്റ്ടാഗ് ആക്കാനുള്ള നടപടിയും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ജനുവരി മുതല്‍ നടപ്പാക്കാനാണ് തീരുമാനം. നിലവില്‍ ഗുജറാത്തില്‍ ഫാസ്റ്റ് ടാഗ് രീതി നടപ്പാക്കിയിട്ടുണ്ട്. ക്യൂ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് ഇത് . ബാങ്കുകളിലും അക്ഷയകേന്ദ്രങ്ങളിലുമൊക്കെ ഇത് പണം നല്‍കി വാങ്ങാം.