ദുബായിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വര്‍ധനവുണ്ടാകും; നടപ്പുസാമ്പത്തിക വര്‍ഷം ദുബായിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം 10.48 ബില്യണ്‍ ഡോളറിലേക്കെത്തും

August 28, 2019 |
|
News

                  ദുബായിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വര്‍ധനവുണ്ടാകും; നടപ്പുസാമ്പത്തിക വര്‍ഷം ദുബായിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം 10.48 ബില്യണ്‍ ഡോളറിലേക്കെത്തും

ദുബായിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ (എഫ്ഡിഐ) വന്‍ വര്‍ധനവ് രേഖപ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്.  നടപ്പുസാമ്പത്തിക വര്‍ഷം ദുബായുടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വര്‍ധനവ് ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് ഡിവലപ്‌മെന്റ് ഏജന്‍സി സിഇഒ ഫഹദ് അല്‍ ഗര്‍വാഗി വ്യക്തമാക്കിയിട്ടുള്ളത്. നടപ്പുസാമ്പത്തിക വര്‍ഷം ദുബായിലേക്ക് 10.48 ബില്യണ്‍ ദിര്‍ഹം നേരിട്ടുള്ള വിദേശ നിക്ഷേപം ഒഴുകിയെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മുന്‍വര്‍ഷം നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ രേഖപ്പെടുത്തിയത് 38.5 ബില്യണ്‍ ഡോളറാണ്. 

കഴിഞ്ഞവര്‍ഷം നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ രേഖപ്പെടുത്തിയത് 41 ശതമാനം വര്‍ധനവാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടിക്കുന്നത്. അതേസമയം ദുബായ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം യുഎസില്‍ നിന്നാണ് കൂടുതല്‍ നേരിട്ടുള്ള  വിദേശ നിക്ഷേപം എത്തുന്നതെന്നാണ്. യുഎസില്‍ നിന്ന് 23 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ദുബായിലേക്ക് ഒഴുകിയെത്തുന്നത്. ഇംഗ്ലണ്ടില്‍ നിന്ന് നേരിട്ടുള്ള വിദേശ നിക്ഷേപമായി ഒഴുകിയെത്തിയത് 13 ശതമാനമാണെന്നാണ് റിപ്പോര്‍ട്ട്. ഫ്രാന്‍സില്‍ നിന്ന് ദുബായിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപമായി ഒഴുകിയെത്തിയിട്ടുള്ളത് ഒമ്പത് ശതമാനവും, ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിദേശ രേഖപ്പെടുത്തിയത് ഏകദേശം അഞ്ച് ശതമാനമാണെന്നുമാണ് റിപ്പോര്‍ട്ട്. 

Related Articles

© 2025 Financial Views. All Rights Reserved