
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വ്യവസായ സൗഹൃദ റാങ്കിങ്ങില്‍ മുന്നിലെത്താന്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. നിക്ഷേപകരെ സഹായിക്കാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷന്‍ സെന്ററും 18008901030 എന്ന ടോള്‍ഫ്രീ കോള്‍ സെന്ററും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സംരംഭങ്ങള്‍ക്ക് അനുമതി ലഭിക്കാനുള്ള ഏകജാലക ഓണ്‍ലൈന്‍ സംവിധാനമായ കെ സ്വിഫ്റ്റിന്റെ പരിഷ്‌കരിച്ച പോര്‍ട്ടലും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റെഡ് കാറ്റഗറി വിഭാഗത്തില്‍ പെടാത്ത സംരംഭങ്ങള്‍ക്ക് 7 ദിവസത്തിനകം അനുമതി നല്‍കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. അപേക്ഷ പരിഗണിക്കുക അഞ്ചംഗ സമിതിയാണ്. ഈ സമിതിയെ സഹായിക്കാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷന്‍ സെല്‍ രൂപീകരിച്ചു.
സര്‍ക്കാരിന്റെ നയ തീരുമാനങ്ങള്‍, പുതിയ പദ്ധതികള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി ഇന്‍വെസ്റ്റ് കലക്റ്റ് എന്ന ഇ ന്യൂസ് ലെറ്റര്‍ എല്ലാ മാസവും പ്രസിദ്ധീകരിക്കും. പ്രഫഷനല്‍ ടാക്‌സ് നല്‍കാനും ഓണ്‍ലൈന്‍ സംവിധാനമൊരുക്കി. മന്ത്രി ഇ.പി.ജയരാജന്‍ അധ്യക്ഷത വഹിച്ചു. കേരള ചെറുകിട വ്യവസായ അസോസിയേഷന്‍, സിഐഐ, ഫിക്കി എന്നിവയുമായി സഹകരിച്ചാണു പുതിയ പദ്ധതികള്‍ നടപ്പാക്കുന്നത്.