ജിഎസ്ടി കുടിശ്ശികയില്ലെങ്കില്‍ എസ്എംഎസ് വഴി റിട്ടേണ്‍ സമര്‍പ്പിക്കാം

June 09, 2020 |
|
News

                  ജിഎസ്ടി കുടിശ്ശികയില്ലെങ്കില്‍ എസ്എംഎസ് വഴി റിട്ടേണ്‍ സമര്‍പ്പിക്കാം

ന്യൂഡല്‍ഹി: ചരക്കുസേവന നികുതി റിട്ടേണുകളുമായി ബന്ധപ്പെട്ട്, പൂജ്യം തിരിച്ചടവ് (NIL GST Return)  ഉള്ളവര്‍ക്ക് എസ്എംഎസ് മുഖാന്തിരം ഫോം GSTR-3B പൂരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തിങ്കളാഴ്ച മുതല്‍ സൗകര്യമൊരുക്കി. രാജ്യത്ത് റജിസ്റ്റര്‍ ചെയ്തിട്ടുള്ള 22 ലക്ഷം നികുതിദായകര്‍ക്ക് സഹായകരമാകുന്നതാണ് ഈ സുപ്രധാന നീക്കം. ഇതിലൂടെ ജിഎസ്ടി സമര്‍പ്പണനടപടികള്‍ കൂടുതല്‍ ലളിതമാക്കാന്‍ കഴിയും. ജിഎസ്ടി സമര്‍പ്പണത്തിനായുള്ള പൊതുവായ പോര്‍ട്ടലില്‍, ഓരോ മാസവും ലോഗിന്‍ ചെയ്താണ് നികുതിവിവരങ്ങള്‍ ഇപ്പോള്‍ സമര്‍പ്പിക്കുന്നത്.

എന്നാല്‍ പുതിയ സംവിധാനത്തിലൂടെ, നില്‍ ജിഎസ്ടി റിട്ടേണ്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലോഗിന്‍ ചെയ്യാതെ എസ്എംഎസിലൂടെ തന്നെ റിട്ടേണുകള്‍ സമര്‍പ്പിക്കാം. ഇതിനായി, എസ്എംഎസിലൂടെ Nil FORM GSTR-3B പൂരിപ്പിക്കാനുള്ള സംവിധാനം ചരക്കു സേവനനികുതി ശൃംഖല (GSTN) പോര്‍ട്ടലില്‍ ലഭ്യമാക്കി. ഇത്തരത്തില്‍ സമര്‍പ്പിക്കുന്ന റിട്ടേണുകളുടെ നില, ജിഎസ്ടി പോര്‍ട്ടലിലെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത്, Services>Returns>Track Return Status വഴി പരിശോധിക്കാം.

Related Articles

© 2025 Financial Views. All Rights Reserved