
അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്വ് മൂന്നാം തവണയും പലിശ നിരക്ക് വെട്ടിക്കുറച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ആഗോള മാന്ദ്യത്തില്‍ നിന്ന് കരകയറാനും, അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ച ശക്തിപ്പെടുത്താനും വേണ്ടിയാണ് ഫെഡറല്‍ റിസര്‍വ്വ് വീണ്ടും പലിശ നിരക്കുകളില്‍ കുറവ് വരുത്തിയത്. 25 ബേസിസ് പോയിന്റാണ് ഫെഡറല്‍ റിസര്‍വ്വ് ബാങ്ക് കുറവ് വരുത്തിയത്. പലിശ നിരക്കില്‍ കുറവ് വരുത്തിയതോടെ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് നിക്ഷേപകര്‍ ഒഴുകിയെത്തുന്നതിന് കാരണമായിട്ടുണ്ട്.
ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ രൂപപ്പെട്ട മാന്ദ്യത്തെ കരകയറ്റുകയെന്നതാണ് ഫെഡറല്‍ റിസര്‍വിന്റെ ലക്ഷ്യം. അതേസമയം ഇത് താകത്കാലികമാണെന്നും വായ്പാ നയങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തുമെന്നും അമേരിക്കന്‍ കേന്ദ്ര ബാങ്ക് അറിയിച്ചു. അടിസ്ഥാന പലിശനിരക്കില്‍ 0.25 ശതമാനം കുറവാണ് നിലവില്‍ ഫെഡറല്‍ റിസര്‍വ് വരുത്തിയിട്ടുള്ളത്.
അതേസമയം യുഎസ് ഫെഡറല്‍ റിസര്‍വ് ബാങ്കും ഡൊനാള്‍ഡ് ട്രംപും തമ്മില്‍ ഇപ്പോഴും ശക്തമായ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ കൂടുതല്‍ നിരക്കിളവുകള്‍ ഫെഡറല്‍ റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിക്കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് സാമ്പത്തിക ഉത്തേജനത്തിന് പറ്റിയതല്ലെന്നാണ് ഫെഡറല്‍ റിസര്‍വ്വ് പറയുന്നത്. എന്നാല്‍ ഇതിനെ ശക്തമായ വിയോജിപ്പാണ് ഫെഡറല്‍ റിസര്‍വ്വ് അറിയിച്ചിട്ടുള്ളത്.