ഫെഡ്ഫിന ഐപിഒയ്ക്ക് ഫെഡറല്‍ ബാങ്ക് അനുമതി

January 12, 2022 |
|
News

                  ഫെഡ്ഫിന ഐപിഒയ്ക്ക് ഫെഡറല്‍ ബാങ്ക് അനുമതി

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്കിന്റെ ഉപസ്ഥാപനം ഫെഡ്ഫിന (ഫെഡറല്‍ ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസ്) പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നു. ഫെഡ്ഫിന ഐപിഒയ്ക്ക് ഫെഡറല്‍ ബാങ്ക് അനുമതി ലഭിച്ചു. ബാങ്കിങ് ഇതര സാമ്പത്തിക സ്ഥാപനമായ (എന്‍ബിഎഫ്‌സി) ഫെഡ്ഫിനയുടെ 74 ശതമാനം ഓഹരികളാണ് ഫെഡറല്‍ ബാങ്കിന് ഉള്ളത്.

ഐപിഒയിലൂടെ എത്ര രൂപ സമാഹരിക്കണം എന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വിപണി സാഹചര്യങ്ങള്‍ പരിശോധിച്ച് പിന്നീട് തീരുമാനിക്കുമെന്ന് ഫെഡറല്‍ ബാങ്ക് അറിയിച്ചു. 2010ല്‍ എന്‍ഫിഎഫ്സി ലൈസന്‍സ് ലഭിച്ച ഫെഡ്ഫിനയ്ക്ക് 520ല്‍ അധികം ശാഖകളുണ്ട്. മുംബൈ ആസ്ഥാനമായാണ് ഫെഡ്ഫിനയുടെ പ്രവര്‍ത്തനങ്ങള്‍. സ്വര്‍ണപ്പണയം, ഭവന വായ്പ, വസ്തു വായ്പ, ബിസിനസ് വായ്പ തുടങ്ങിയ സേവനങ്ങളാണ് ഈ എന്‍ഫിഎഫ്സി നല്‍കുന്നത്.

2018ല്‍ ഫെഡ്ഫിനയുടെ 26 ശതമാനം ഓഹരികള്‍ 400 കോടി രൂപയ്ക്ക് ട്രൂ നോര്‍ത്ത് സ്വന്തമാക്കിയിരുന്നു. 2020-21 സാമ്പത്തിക വര്‍ഷം 4628 കോടിയായിരുന്നു ഫെഡ്ഫിനയുടെ എയുഎം ( അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് ). ഇക്കാലയളവില്‍ 628 കോടി രൂപ വരുമാനമുണ്ടായിരുന്ന സ്ഥാപനത്തിന്റെ അറ്റാദായം 62 കോടി ആയിരുന്നു. ഐപിഒയ്ക്ക് ശേഷവും ഫെഡറല്‍ ബാങ്കിന്റെ ഉപസ്ഥാപനമായി ഫെഡ്ഫിന തുടരും.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved