റുപേ കോണ്ടാക്ട്ലെസ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ച് ഫെഡറല്‍ ബാങ്ക്

September 28, 2021 |
|
News

                  റുപേ കോണ്ടാക്ട്ലെസ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ച് ഫെഡറല്‍ ബാങ്ക്

കൊച്ചി: നാഷനല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി (എന്‍പിസിഐ) ചേര്‍ന്ന് ഫെഡറല്‍ ബാങ്ക് റുപേ കോണ്ടാക്ട്ലെസ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു. 5.88 ശതമാനമെന്ന ഏറ്റവും കുറഞ്ഞ വാര്‍ഷിക ശതമാന നിരക്ക് (എപിആര്‍) ആണ് ഈ ക്രെഡിറ്റ് കാര്‍ഡിന്റെ ആകര്‍ഷണം. യാത്ര, ഭക്ഷണം, ഷോപ്പിങ്, സ്പോര്‍ട്സ്, വിനോദം തുടങ്ങി ഒട്ടേറെ വിഭാഗങ്ങളില്‍ നിരവധി ഓഫറുകളും ആമസോണ്‍ ഗിഫ്റ്റ് വൗച്ചറുകളും ആകര്‍ഷകമായ റിവാര്‍ഡ് പോയിന്റുകളും ഈ കാര്‍ഡിലൂടെ ഫെഡറല്‍ ബാങ്ക് ലഭ്യമാക്കുന്നു.

നിലവില്‍ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്കു മാത്രമാണ് കാര്‍ഡ് ലഭ്യമാക്കിയിരിക്കുന്നത്. സ്വിഗ്ഗി വൗച്ചറുകളും കോംപ്ലിമെന്ററി മെംബര്‍ഷിപ്പുകളും ഡൊമസ്റ്റിക്, ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലോഞ്ച് ആക്സസും അടക്കം നിരവധി ആനുകൂല്യങ്ങളും റൂപേ സിഗ്നെറ്റ് ക്രെഡിറ്റ് കാര്‍ഡിലൂടെ ലഭിക്കും. ബാങ്കിന്റെ മൊബൈല്‍ ബാങ്കിങ് ആപ്പായ ഫെഡ്മൊബൈല്‍ വഴി വെറും മൂന്നു ക്ലിക്കുകളില്‍ കാര്‍ഡ് ഉപയോഗിച്ചുതുടങ്ങാം. മെറ്റല്‍ കാര്‍ഡ് പിന്നീട് തപാലില്‍ ലഭ്യമാവുന്നതാണ്.

എന്‍പിസിഐയുമായുള്ള ഫെഡറല്‍ ബാങ്കിന്റെ ശക്തമായ പങ്കാളിത്തത്തിന്റെ പ്രതീകമാണെന്ന് കാര്‍ഡെന്ന് ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറും റീട്ടയില്‍ ബിസിനസ് ഹെഡ്ഡുമായ ശാലിനി വാര്യര്‍ പറഞ്ഞു. പുതുതലമുറ ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള എല്ലാ ഘടകങ്ങളും ഉള്‍പ്പെടുന്ന ആനുകൂല്യങ്ങളുടെ ഒരു പാക്കേജാണ് ഈ ക്രെഡിറ്റ് കാര്‍ഡെന്ന് എന്‍പിസിഐ സിഒഒ പ്രവീണ റായ് പറഞ്ഞു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved