ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പിലേക്ക് അപേക്ഷിക്കാം; വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയാകണമെന്ന നിബന്ധന

October 31, 2019 |
|
News

                  ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പിലേക്ക് അപേക്ഷിക്കാം; വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയാകണമെന്ന നിബന്ധന

കൊച്ചി: ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് 2019-2020 അദ്ധ്യയന വര്‍ഷത്തിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. കേരളം, ഗുജറാത്ത്, തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ള എം.ബി.ബി എസ്, എന്‍ജിനീയറിംഗ്, ബി.എസ്.സി നഴ്‌സിങ്ങ്, ബി.എസ്.സി അഗ്രികള്‍ചര്‍, കാര്‍ഷിക സര്‍വകലാശാലകള്‍ നടത്തുന്ന അഗ്രികള്‍ച്ചറല്‍ സയന്‍സ് ഉള്‍പ്പെടെയുള്ള ബി.എസ്.സി (ഹോണേഴ്‌സ്)കോപ്പറേഷന്‍ ആന്റ് ബാങ്കിംഗ്, എം.ബി.എ കോഴ്‌സുകളില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ താഴെയായിരിക്കണം.

രാജ്യത്തിനായി ജീവന്‍ ത്യജിച്ച ജവാന്‍മാരുടെ മക്കള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും, ഈ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കുടുംബ വരുമാന വ്യവസ്ഥ ബാധകമല്ല.  വിശദ വിവരങ്ങള്‍ക്കും ആപ്ലിക്കേഷന്‍ ഫോമിനും  https://www.federalbank.co.in/el/corporate-social-responsibility  എന്ന ലിങ്ക് സന്ദര്‍ശിക്കുക. പൂരിപ്പിച്ച അപേക്ഷകള്‍ തിരിച്ചറിയല്‍ രേഖകള്‍ക്കൊപ്പം ഡിസംബര്‍ 31നകം അടുത്തുള്ള ഫെഡറല്‍ ബാങ്ക് ശാഖയില്‍ നല്‍കുക.

Related Articles

© 2025 Financial Views. All Rights Reserved