
2021 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍, അറ്റാദായത്തില്‍ 29 ശതമാനം വര്‍ധന രേഖപ്പെടുത്തി ഫെഡറല്‍ ബാങ്ക്. ഇതോടെ അറ്റാദായം 521.7 കോടി രൂപയായി. കഴിഞ്ഞ പാദത്തില്‍ ഇത് 404 കോടി രൂപയായിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞുള്ള ഇടപാടുകളില്‍ ഫെഡറല്‍ ബാങ്കിന്റെ ഓഹരികള്‍ ബിഎസ്ഇയില്‍ 2 ശതമാനം ഉയര്‍ന്ന് 93 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടന്നത്.
മൂന്നാം പാദത്തിലെ മൊത്ത എന്‍പിഎ 3.24 ശതമാനത്തില്‍ നിന്ന് 3.06 ശതമാനമായതിനാല്‍ ആസ്തി നിലവാരം മെച്ചപ്പെട്ടു. അറ്റ എന്‍പിഎ മുന്‍ പാദത്തിലെ 1.12 ശതമാനത്തിനെ അപേക്ഷിച്ച് 1.05 ശതമാനമായിരുന്നു. പ്രൊവിഷനുകളും (നികുതി ഒഴികെയുള്ളവ) മറ്റും Q3ല്‍ 214 കോടി രൂപയായി കുറഞ്ഞു. ഇത് Q2ലെ 292 കോടിയും മുന്‍വര്‍ഷത്തെ കാലയളവില്‍ 414 കോടിയും ആയിരുന്നു.