
അമേരിക്കയിലെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെ ചെയര്‍മാനും, പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപും തമ്മില്‍ അഭിപ്രായ ഭിന്നത. പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങളെയും, ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക നയങ്ങളില്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് ഇടപെടാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപിന് തന്നെ പിരിച്ചുവിടാന്‍ കഴിയില്ലെന്ന് ഫെഡറല്‍ റിസര്‍വ് ബാങ്ക് ചെയര്‍മാന്‍ ജെറോ പവല്‍ വ്യക്തമാക്കി.
എന്നെ നാല് വര്‍ഷത്തേക്കാണ് നിയമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപിന് എന്റെ മേല്‍ അധികാരം പ്രയോഗിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷങ്ങളില്‍ ഞാന്‍ എന്റെ ചുമതല വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിച്ചതിനെതിരെ ട്രംപും ഫെഡറല്‍ ബാങ്ക് ചെയര്‍മാനും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിരുന്നു. ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക നയങ്ങളില്‍ ഇടപെടാന്‍ ട്രംപ് അന്ന് ശ്രമിച്ചെന്നും ആരോപണം ഉണ്ടായിരുന്നു.