
കൊച്ചി: റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് വന്‍ ബോണസ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. അര്‍ഹരായ നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്കാണ് ബോണസ് നല്‍കുക. ആര്‍പിഎഫ്, ആര്‍പിഎസ്എഫ് ഉദ്യോഗസ്ഥര്‍ ഒഴികെയുള്ള ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അല്ലാത്ത റെയില്‍വേ ജീവനക്കാര്‍ക്ക് ബോണസ് ലഭിക്കും. 78 ദിവസത്തെ വേതനത്തിന് തുല്യമായ തുകയാണ് ബോണസായി നല്‍കുക. കേന്ദ്ര മന്ത്രിസഭ ബുധനാഴ്ചയാണ് ഇതിന് അംഗീകാരം നല്‍കിയത്.
പ്രവര്‍ത്തനം അടിസ്ഥാനമാക്കി ജീവനക്കാര്‍ക്ക് നല്‍കുന്ന ബോണസ് തുകയാണിത്. സര്‍ക്കാരിന്റെ ബോണസ് സംബന്ധിച്ച് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ ആണ് വിശദീകരണം നല്‍കിയത്. 11.56 ലക്ഷത്തോളം നോണ്‍-ഗസറ്റഡ് റെയില്‍വേ ജീവനക്കാര്‍ക്ക് നടപടി മൂലം സഹായം ലഭിക്കും. കഴിഞ്ഞ വര്‍ഷം ഇത്രയും ജീവനക്കാര്‍ക്ക് ബോണസ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം 30 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച പ്രത്യേക ബോണ് ആനുകൂല്യങ്ങള്‍ പ്രകാരമാണ് റെയില്‍വേ ജീവനക്കാര്‍ക്കും ബോണസ് ലഭിച്ചത്.
പ്രൊഡക്റ്റിവിറ്റി ലിങ്ക്ഡ് ബോണസ്, നോണ്‍-പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് എന്നിങ്ങനെ രണ്ടു തരം ബോണസുകളാണ് പ്രധാനമായും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ളത്. കഴിഞ്ഞ വര്‍ഷം ഇവ രണ്ടും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയിരുന്നു. ഇതിനായി 3,737 കോടി രൂപയാണ് നീക്കിവെച്ചത്. വിജയദശമിക്കുമുമ്പായി തന്നെ ഡ ഒറ്റ ഗഡുവായി ബോണസ് തുക നല്‍കിയിരുന്നു.
റെയില്‍വെ, പോസ്റ്റ് ഓഫീസ്, ഇപിഎഫ്ഒ, ഇഎസ്ഐസി തുടങ്ങിയവയിലെ ജീവനക്കാര്‍ക്കും പ്രത്യേക ബോണസിന് അര്‍ഹതയുണ്ട്. ഉല്‍പ്പാദന ക്ഷമതയെ അടിസ്ഥാനമാക്കിയുളള ബോണസ് നല്‍കാനുളള തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തന്നെയാണ് അംഗീകാരം നല്‍കിയത്. ഉത്സവകാലത്ത് ഉദ്യോഗസ്ഥര്‍ക്ക് നല്‍ക്കുന്ന ബോണസ് വിപണിയിലെത്തുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യും
രാജ്യത്തെ തന്നെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേ മന്ത്രാലയത്തിനാണ് ചുമതല. ഇന്ത്യന്‍ റെയില്‍വേക്ക് കീഴിലെ ഗതാഗത ശൃംഖല ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വിപുലവും ആയ റെയില്‍വേ ശൃംഖലകളിലൊന്നാണ് ഏകദേശം 5000 കോടി യാത്രക്കാരും, 650 ദശലക്ഷം ടണ്‍ ചരക്കു കൈമാറ്റവും ഓരോ വര്‍ഷവും നടക്കുന്നുണ്ട്. ഇന്ത്യന്‍ റെയില്‍വേയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. 16 ലക്ഷത്തിലധികം ജീവനക്കാര്‍ക്കാണ് റെയില്‍വേയിലൂടെ തൊഴില്‍ ലഭിക്കുന്നത്.