
ന്യൂഡല്‍ഹി: ഉത്സവകാല സീസണില്‍ രാജ്യത്തെ റീട്ടെയ്ല്‍ സ്റ്റോറുകളിലെ വില്‍പ്പനയില്‍ 40 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഉപഭോഗ മേഖലയില്‍ രൂപപ്പെട്ട മാന്ദ്യമാണ് റീട്ടെയ്ല്‍ സ്റ്റോറുകളിലെ വില്‍പ്പനിയില്‍ പിടികൂടിയതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഉപഭോക്താക്കളുടെ കുറവും, സാമ്പത്തിക ഞെരുക്കവുമെല്ലാം റീട്ടെയ്ല്‍ സ്റ്റോറുകളിലെ വില്‍പ്പനയെ ഗുരുതരമായി ബാധച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
ഒക്ടോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ റീട്ടെയ്ല്‍ മേഖലയിലെ വില്‍പ്പനയില്‍ മാത്രം 40 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതും റീട്ടെയ്ല്‍ മേഖലയുടെ വില്‍പ്പനയില്‍ പ്രതിസന്ധി സൃഷ്ടിച്ചുവെന്നാണ് വിലയിരുത്തല്‍. ഉത്സവകാല സീസണില്‍ വലിയ പ്രതീക്ഷകള്‍ വെച്ച് റീട്ടെയ്ല്‍ സ്റ്റോറുകള്‍ വന്‍വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടും വില്‍പ്പനയില്‍ മാത്രം കനത്ത തിരിച്ചടിയാണ് നേരിട്ടത്.
അതേമയം ആഭരണം, അടുക്കള ഉപകരണങ്ങള്‍ എന്നിവയുടെ വില്‍പ്പനയിലെല്ലാം ഇടിവാണ് ഒക്ടോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മാന്ദ്യത്തിന്റെ ആഘാതം രാജ്യത്തെ റീട്ടെയ്ല്‍ വില്‍പ്പനയിലും ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലിരുത്തല്‍. പണമൊഴുക്ക് കുറഞ്ഞതും, ഉപഭോഗ നിക്ഷേപ മേഖലയിലുള്ള ഇടിവും റീട്ടെയ്ല്‍ വില്‍പ്പനയില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നാണ് അഭിപ്രായം. റീട്ടെയ്ല്‍ മേഖലയിലെ ഉപഭഗത്തില്‍ മാത്രം വാര്‍ഷികാടിസ്ഥാനത്തില്‍ 50 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍.