
ന്യൂഡല്‍ഹി: രാജ്യത്തെ വാഹന വില്‍പ്പനയില്‍ പുരോഗതിയുള്ളതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആറ് മാസക്കാലമായി വിപണി രംഗത്ത് നേരിട്ട തളര്‍ച്ചയില്‍ വാഹന നിര്‍മ്മാണ കമ്പനികളെല്ലാം കരകയറുന്നുണ്ടെന്നാണ് വിലയിരുത്തല്‍. നവരാത്രി, ദസറ, ദനേത്രാസ് ദിനങ്ങളില്‍ രാജ്യത്തെ കാര്‍ വില്‍പ്പന അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ വില്‍പ്പനയില്‍ വളര്‍ച്ച കൈവരിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ദീപാവലി ദിസങ്ങളിലും രാജ്യത്തെ വാഹന വിപണി പുരോഗതി കൈവരിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
അതേസമയം ഉത്സവ സീസണായതിനാല്‍ നിര്‍മ്മാണ കമ്പനികള്‍ വന്‍വിലക്കിഴിവ് പ്രഖ്യാപിച്ചത് മൂലമാണ് കമ്പനികള്‍ക്ക് നേട്ടമുണ്ടാകാന്‍ കാരണമായത്. രാജ്യത്തെ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസൂക്കി, പുണ്ടായ് തുടങ്ങിയ കമ്പനികള്‍ വില്‍പ്പനയില്‍ ഏഴ് ശതമാനം മുതല്‍ 10 ശതമാനം വരെയാണ് വളര്‍ച്ചയാണ് കൈവരിച്ചിട്ടുള്ളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്തെ കാര്‍ വിപണി ഉത്സവ നാളുകളില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
മാരുതി സുസൂക്കി ഉത്സവ സീസണോടനുബന്ധിച്ച് നവരാത്രി ,ദസ്സറ, ദിനങ്ങളില്‍ ഹുണ്ടായ് മോട്ടോര്‍സ് 25,000 കാറുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മാരുതി സുസൂക്കി 45,000 കാറുകളും വിതരണം ചെയ്തിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. വില്‍പ്പനയില്‍ നേരിട്ട് മാന്ദ്യത്തില്‍ നിന്ന് കരകറയാന്‍ കമ്പനികള്‍ വന്‍ വിലക്കിഴിവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.