ഫിയറ്റ് ക്രിസ്ലേറിനെതിരെ കോടതിയില്‍ കൈക്കൂലിക്കേസ് നല്‍കി ജനറല്‍ മോട്ടോഴ്‌സ്

November 22, 2019 |
|
News

                  ഫിയറ്റ് ക്രിസ്ലേറിനെതിരെ കോടതിയില്‍ കൈക്കൂലിക്കേസ് നല്‍കി ജനറല്‍ മോട്ടോഴ്‌സ്

ന്യൂയോര്‍ക്ക്: പ്രമുഖ വാഹനനിര്‍മാതാവായ ഫിയറ്റ് ക്രിസ്ലറിനെതിരെ പരാതിയുമായി മറ്റൊരു വന്‍കിട കമ്പനി  ജനറല്‍ മോട്ടോഴ്‌സ്. യൂനൈറ്റഡ് ഓട്ടോ വര്‍ക്കേഴ്‌സ് യൂനിയന്‍ മേധാവികളില്‍ നി്‌ന് അനുകൂല കരാര്‍ നേടാനായി ഫിയറ്റ് ക്രിസ്ലര്‍ കൈക്കൂലി നല്‍കിയെന്നാണ് ജനറല്‍ മോട്ടോഴ്‌സിന്റെ ആരോപണം. 

യുഎസ് ജില്ലാകോടതിയിലാണ് കമ്പനി പരാതി നല്‍കിയിരിക്കുന്നത്. 1.5 മില്യണ്‍ ഡോളറില്‍പരം രൂപ യൂനിയന്‍ നേതാക്കള്‍ക്ക് നല്‍കിയെന്നാണ് ആരോപണം. ഇതേതുടര്‍ന്ന് തൊഴില്‍ ചര്‍ച്ചകളില്‍ ഫിയറ്റ് ക്രിസ്ലര്‍ അന്യായ നേട്ടങ്ങളുണ്ടാക്കിയെന്നും ജനറല്‍ മോട്ടോഴ്‌സ് ആരോപിക്കുന്നു. അതേസമയം ജനറല്‍ മോട്ടോഴ്‌സിന്റെ പരാതിയില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കി ഫിയറ്റ് രംഗത്തെത്തി.

 

Read more topics: # Fiat Chrysler, # GM Motors,

Related Articles

© 2025 Financial Views. All Rights Reserved