
ന്യൂഡല്‍ഹി: ഹൈദരാബാദില്‍ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ് സ്ഥാപിക്കുന്നതിന് 15 കോടി ഡോളര്‍ (1,100 കോടി രൂപ) നിക്ഷേപം നടത്തി വാഹന നിര്‍മാതാക്കളായ ഫിയറ്റ് ക്രൈസ്ലര്‍ ഓട്ടമൊബീല്‍സ് (എഫ്‌സിഎ). കമ്പനിയുടെ ആഗോള ആവശ്യങ്ങള്‍ക്ക് ആധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യ രൂപപ്പെടുത്തുന്നതിനാണ് ഡിജിറ്റല്‍ ഹബ് സ്ഥാപിക്കുന്നത്.
വടക്കേ അമേരിക്കയ്ക്കു പുറത്ത് എഫ്‌സിഎ സ്ഥാപിക്കുന്ന ഏറ്റവും വലിയ ഡിജിറ്റല്‍ ഹബില്‍ അടുത്തവര്‍ഷം അവസാനത്തോടെ 1000 പേര്‍ക്ക് തൊഴില്‍ അവസരം ഉണ്ടാകുമെന്ന് എഫ്‌സിഎ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ (നോര്‍ത്ത് അമേരിക്ക ആന്‍ഡ് ഏഷ്യ പസഫിക്) മമതാ ചമര്‍തി പറഞ്ഞു.