
കൊച്ചി: മാനുഫാക്ച്ചറിങ് വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമികവ് വര്‍ധിപ്പിക്കുന്നതിന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റസ്ട്രിയും ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയും ക്വാളിറ്റി കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ജനുവരി 23നാണ് വണ്‍ഡേ കോണ്‍ക്ലേവ് സംഘടിപ്പിക്കുക. മാനുഫാക്ച്ചറിങ് വ്യവസായ മേഖലയുടെ പ്രവര്‍ത്തന മികവ് ഉയര്‍ത്താനും ലോകനിലവാരത്തില്‍ മത്സരശേഷി കൈവരിക്കാനും ആവശ്യമായ സ്ട്രാറ്റജികളെ കുറിച്ചാണ് വിദഗ്ധരുടെ ക്ലാസുമുണ്ടാകും.
ഉയര്‍ന്ന നിലവാരം നിലനിര്‍ത്തി ആഗോളമത്സരക്ഷമത കൈവരിക്കാന്‍ ഇന്റസ്ടര്ിയല്‍ ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് വഴി പ്രവര്‍ത്തനമികവ് എങ്ങിനെ മെച്ചപ്പെടുത്താമെന്നും കോണ്‍ക്ലേവിലൂടെ മനസിലാക്കാന്‍ സാധിക്കും.വ്യവസായ വാണിജ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ ബിജു ഐഎഎസ് മുഖ്യപ്രഭാഷണം നടത്തും. പ്രവേശനം സൗജന്യമാണ്. താല്‍പ്പര്യമുള്ളവര്‍
[email protected] എന്ന ഇ മെയിലില്‍ ബന്ധപ്പെടുകയോ 9746903555 നമ്പറുകളില്‍ വിിളിക്കുകയോ ചെയ്യുക.