
മുംബൈ: ജൂണ്‍ ഒന്ന് മുതല്‍ ജൂണ്‍ 26 വരെയുള്ള കാലയളവില്‍ ഇന്ത്യയിലേക്കുള്ള വിദേശ ഫണ്ട് പ്രവാഹം ഗണ്യമായി മെച്ചപ്പെട്ടു. അഭൂതപൂര്‍വമായ സാമ്പത്തിക, ധനപരമായ ഉത്തേജനവും സമ്പദ്വ്യവസ്ഥ ക്രമേണ വീണ്ടും തുറക്കുന്നതും ഇന്ത്യന്‍ മൂലധന വിപണിക്ക് ഗുണകരമായി.
ഇന്ത്യന്‍ സ്ഥാപനങ്ങളിലെ വിദേശ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ (എഫ്‌ഐഐ) നിക്ഷേപം ജൂണില്‍ 2.87 ബില്യണ്‍ ഡോളറാണ്. ഇത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. മാര്‍ച്ച്-ഏപ്രില്‍ മാസത്തില്‍ 8.42 ഡോളര്‍ വിറ്റുപോയതിനെത്തുടര്‍ന്ന് മെയ് മാസത്തില്‍ 1.71 ബില്യണ്‍ ഡോളറിന്റെ നിക്ഷേപത്തോടെ എഫ്‌ഐഐകള്‍ ക്രമേണ ഇന്ത്യന്‍ ഓഹരികളിലുളള തങ്ങളുടെ വിഹിതം വര്‍ധിപ്പിച്ചു.
വിദേശ നിക്ഷേപ വരവിലെ ഈ വര്‍ധനവ് ജൂണ്‍ മാസത്തില്‍ ഇന്ത്യന്‍ വിപണികളെ എട്ട് ശതമാനം മുന്നേറാന്‍ സഹായിച്ചിട്ടുണ്ട്. നാഷണല്‍ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡിന് ലഭ്യമായ കണക്കുകള്‍ പ്രകാരം, എഫ്‌ഐഐകള്‍ ഏറ്റവും ഉയര്‍ന്ന വിഹിതമായ 1.57 ബില്യണ്‍ ഡോളര്‍ ധനകാര്യ സേവന വിഭാഗത്തിലേക്കാണ് എത്തിയത്.