
ന്യൂഡല്‍ഹി: ഫിന്‍ബ്ലെറിന്റെ ഉപസ്ഥാപനമായ യുഎഇ എക്‌സ്‌ചേഞ്ച് കഴിഞ്ഞദിവസമാണ് അടച്ചുപൂട്ടിയത്. കമ്പനി അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട് പുതിയ വാര്‍ത്തകളാണ് പുറത്തുവരുന്നത്. യുഎഇ എക്‌സ്‌ചേഞ്ച് അടച്ചുപൂട്ടിയത് വഴി 3,500 പേരുടെ തൊഴില്‍ നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. കറന്‍സി ഇടപാട് സ്ഥാപനമായ യുഎഇ എക്‌സ്‌ചേഞ്ച് അടച്ചുപൂട്ടിയതോടെ യുഎഇയിലെ നിലവിലെ പ്രവര്‍ത്തനം യുഎഇ കേന്ദ്രബാങ്ക് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഇന്ത്യയിലെ യുഎഇ എക്‌സ്‌ചേഞ്ചായ യുണിമണി അടച്ചുപൂട്ടില്ലെന്നാണ് വിവരം. ഇപ്പോള്‍ ഏറ്റെടുത്തിട്ടുള്ള ഇടപാട് തുടരുകയാണെന്നും യുണിമണിയുടെ മേല്‍നോട്ടം വഹിക്കുന്ന കമ്പനിയായ ഫിന്‍ബ്ലര്‍ വിശദീകരണവുമായി രംഗത്തെത്തി. നിലവില്‍ യുഎഇ എക്‌സ്‌ചേഞ്ചിന് 350 ബ്രാഞ്ചുകളാണ് ഉണ്ടായിരുന്നത്.
അതേസമയം ഫിനാബ്ലെര്‍ പാപ്പരത്ത നടപടികള്‍ക്ക് വിധേയമായാണ് ഇപ്പോള്‍ നീങ്ങുന്നത്. കൊച്ചിയില്‍ മാത്രം യുണിമണിക്ക് 200 ലധികം ജീവനക്കാരാണുള്ളത്. കഴിഞ്ഞദിവസം ലണ്ടന്‍ സ്റ്റോക്ക് എക്‌സചേഞ്ചില്‍ വ്യാപാരം നിര്‍ത്തിവെക്കുന്നതടക്കമുള്ള നടപടികളിലേക്ക് ഫിന്‍ബ്ലെര്‍ നീങ്ങിയിരുന്നു.എന്നാല്‍ 100 മില്യണ്‍ ഡോളറിന്റെ ചെക്കുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചെക്കുകളുമായി ബന്ധപ്പട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കര്യങ്ങളില്‍ ഇങ്ങനെയൊക്കെയാണ് വിലയിരുത്തപ്പെടുന്നത്. പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് മുന്‍പാണ് ഈ ചെക്കുകള്‍ ഫിനാബ്ലറിന് നല്‍കിയതെന്ന അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്. സമീപകാലത്താണ് ഈ ചെക്കുകളുടെ വിവരം പൂര്‍ണമായും ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടതെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. ഒഹരിയുടമകളെ വിശ്വാസത്തിലെടുക്കുന്നതടക്കമുള്ള ഭാരിച്ച ചുമതലകൂടിയാണ് ഫിന്‍ബ്ലെറിന് മുന്‍പിലുള്ളത്.
ഫിനാബ്ലറിന്റെ അകത്ത് നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് യുഎഇ കേന്ദ്രബാങ്ക് ഊര്‍ജിത അന്വേഷണവും നടത്തിയേക്കും. ഇടപാടുകളില്‍ ഉപഭോക്താക്കള്‍ക്ക് സാങ്കേതിക തടസ്സമോ, പൂര്‍ത്തീകരിക്കാനുള്ള ഇടപാടുകളോ ഉണ്ടെങ്കില്‍ കേന്ദ്ര ബാങ്ക് പരിശോധിച്ച് നടപടികള്‍ സ്വീകരിക്കും. എന്നാല്‍ പാപ്പരത്ത നടപടികളിലൂടെ നീങ്ങുന്ന ഫിനാബ്ലെറിനെ യുഎഇ കേന്ദ്ര ബാങ്ക് നിരീക്ഷണ വിധേയമാക്കുകയും ചെയ്തിട്ടുണ്ട്.
എന്‍എംസിയില്‍ ബിആര്‍ ഷെട്ടി അടക്കമുള്ളവര്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. അതേസമയം ഫിനാബളറിന്റെ അനുബന്ധ സ്ഥാപനമായ യുഎഇ എക്‌സ്‌ചെയ്ഞ്ച് കഴിഞ്ഞദിവസം മുതല്‍ താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയും ചെയ്തു.