മൂലധനച്ചിലവിടല്‍ വര്‍ധിപ്പാക്കാനുള്ള നടപടിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; വളര്‍ച്ചാനിരക്കില്‍ ഇടിവുണ്ടായത് പരിശോധിക്കാനുള്ള നീക്കം

September 06, 2019 |
|
News

                  മൂലധനച്ചിലവിടല്‍ വര്‍ധിപ്പാക്കാനുള്ള നടപടിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; വളര്‍ച്ചാനിരക്കില്‍ ഇടിവുണ്ടായത് പരിശോധിക്കാനുള്ള നീക്കം

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യം നേരിടുന്ന സാഹചര്യത്തില്‍ മൂലധനച്ചിലവിടല്‍ വര്‍ധിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും, അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ മൂലധനച്ചിലവ് വര്‍ധിപ്പിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനുള്ള നടപടികള്‍ വേഗത്തിലാക്കാനും കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തെ വിവിദ മേഖലകളില്‍ മൂലധനച്ചിലവിടല്‍ അധികരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. 

അതേസമയം രാജ്യത്തെ സാമ്പത്തിക മേഖല വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ ധനകാര്യ വകുപ്പുമായി കേന്ദ്രസര്‍ക്കാറിന്റെ മറ്റ് വകുപ്പുകളുമായി സഹകരിക്കണമെന്ന നിര്‍ദ്ദേശമണമെന്നാണ് ധനമന്ത്രി നിര്‍മ്മ സീതാരാമന്‍ വ്യക്തമാക്കിയിട്ടുള്ളത്. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ധനമന്ത്രി മറ്റ് വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയേക്കും. ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയതിന്റെ ആഘാതത്തിലാണിപ്പോള്‍ കേന്ദ്രസര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ സാമ്പത്തിക ഉത്തേജനപ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കാനുള്ള തയ്യാറെടുപ്പാകും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുക. 

അതേസമയം ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക രാജ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ എല്ലാ വാദങ്ങളും പൊള്ളയാണെന്നാണ് ഈ കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നിര്‍മ്മാണ മേഖലയിലും, കാര്‍ഷിക മേഖലയിലും ഇപ്പോഴും മോശം പ്രകടനം തന്നെയാണ് തുടരുന്നത്. സാമ്പത്തിക മേഖല കടുത്ത വെല്ലുവിളിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. നിര്‍മ്മാണ മേഖലയില്‍ മാത്രം ഒന്നാം പാദത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത് 0.6 ശതമാനം മാത്രമാണ്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 12.1 ശതമാനമാണ് വളര്‍ച്ച. കാര്‍ഷിക, മത്സ്യ ബന്ധന മേഖലയിലെ വളര്‍ച്ചയില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ളത് രണ്ട് ശതമാനം വളര്‍ച്ചയാണ്.2019-2020 സാമ്പത്തിക വര്‍ഷത്തിലെ ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ മൈനിങ് ആന്‍ഡ് കല്‍ക്കരി മേഖലയിലെ വളര്‍ച്ച ഒന്നാം പാദത്തില്‍ 0.4 ശതമാനം (മുന്‍വര്‍ഷം ഇതേകാലളവില്‍ 2.7 ശതമാനം). 

Related Articles

© 2025 Financial Views. All Rights Reserved