ലോക്ക്ഡൗണ്‍ ആഘാതം കണക്ക്കൂട്ടി കേന്ദ്ര ധനമന്ത്രാലയം; ജിഡിപി വളര്‍ച്ച 2-3 ശതമാനമാകും

May 04, 2020 |
|
News

                  ലോക്ക്ഡൗണ്‍ ആഘാതം കണക്ക്കൂട്ടി കേന്ദ്ര ധനമന്ത്രാലയം; ജിഡിപി വളര്‍ച്ച 2-3 ശതമാനമാകും

ന്യൂഡല്‍ഹി: കോവിഡ് -19 ലോക്ക്ഡൗണുകള്‍ കാരണം 2020 -21 സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചയിലും ബജറ്റ് എസ്റ്റിമേറ്റുകളിലും ഉണ്ടാകുന്ന മാറ്റം കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2019 -20 സാമ്പത്തിക സര്‍വേയില്‍ പ്രവചിച്ച 6 -6.5 ശതമാനത്തില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ച 2-3 ശതമാനമാകുമെന്നാണ് ധനമന്ത്രാലയം കണക്കാക്കുന്നതെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ 15-ാമത് ധനകാര്യ കമ്മീഷന്റെ ഉപദേശക സമിതിക്ക് നല്‍കിയ അവതരണത്തിലാണ് പുതിയ പ്രവചനങ്ങള്‍ നല്‍കിയത്. ധനകാര്യ കമ്മീഷന്‍ അംഗങ്ങള്‍, സാമ്പത്തിക വിദഗ്ധര്‍, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ ചില അംഗങ്ങള്‍ എന്നിവരടങ്ങുന്ന കൗണ്‍സില്‍ ഏപ്രില്‍ 23, 24 തീയതികളില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി.

രാജ്യവ്യാപകമായി ലോക്ക്ഡൗണിന്റെ സാമ്പത്തിക ആഘാതത്തെക്കുറിച്ചുള്ള ധനമന്ത്രാലയത്തിന്റെ നിലവിലെ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് രണ്ട് മുതല്‍ മൂന്ന് ശതമാനം എന്നുള്ള ആന്തരിക പ്രവചനങ്ങള്‍ നടക്കുന്നത്. നിലവില്‍ രാജ്യത്തെ ലോക്ക്ഡൗണ്‍ ഇപ്പോള്‍ ആറാമത്തെ ആഴ്ചയിലാണ്. ലോക്ക്ഡൗണ്‍ വീണ്ടും രണ്ടാഴ്ച കൂടി നീട്ടിയിട്ടുണ്ട്. പക്ഷേ, കര്‍ശനമായ മാര്‍?ഗ നിര്‍ദ്ദേശങ്ങളോടെ 'ഗ്രീന്‍ സോണുകളില്‍' സാമ്പത്തിക പ്രവര്‍ത്തനം പുനരാരംഭിച്ചു.

Related Articles

© 2025 Financial Views. All Rights Reserved