
ദില്ലി: പുതിയ ഒരു രൂപാ കറന്‍സി നോട്ടുകള്‍ പുറത്തിറക്കും. ആര്‍ബിഐ അച്ചടിക്കുന്ന മറ്റ് നോട്ടുകളില്‍ നിന്ന് വ്യത്യസ്തമായി ഒരു രൂപാ മൂല്യമുള്ള നോട്ടുകള്‍ ഇറക്കാന്‍ തീരുമാനിച്ചിരിക്കുന്നത് ധനമന്ത്രാലയമാണ്. ഗവണ്‍മെന്റ് ഓഫ് ഇന്ത്യയെന്ന് എഴുതിയിരിക്കുന്നതിന് മുകളില്‍ 'ഭാരത സര്‍ക്കാര്‍ 'എന്നാണ് എഴുതിയത്. പുതിയ ഒരു രൂപയില്‍ ധനമന്ത്രാലയ സെക്രട്ടറിയുടെ ദ്വിഭാഷാ ഒപ്പുമുണ്ടായിരിക്കും.2020ല്‍ പുറത്തിറക്കിയ ഒരു രൂപ നാണയത്തിന്റെ തനിപ്പകര്‍പ്പിലായിരിക്കും പുതിയ നോട്ടും പുറത്തിറക്കുക. നോട്ടിന്റെ വലതുഭാഗത്ത് താഴെയുള്ള ഭാഗത്തായിരിക്കും ഒരു രൂപയെന്ന് എഴുതുക.
നോട്ടിന്റെ മറുവശത്ത് വശത്ത് 'ഇന്ത്യാ ഗവണ്‍മെന്റ്' എന്ന വാക്കിന് മുകളില്‍ 'ഭാരത സര്‍ക്കാര്‍' എന്നും എഴുതിയിട്ടുണ്ടാകും. രൂപ ചിഹ്നത്തില്‍ ധാന്യങ്ങളുടെ രൂപകല്‍പ്പന ഉണ്ടാകും. അത് രാജ്യത്തിന്റെ കാര്‍ഷിക ആധിപത്യത്തെ ചിത്രീകരിക്കുന്നതാണ്. 'സാഗര്‍ സാമ്രാട്ട്' എണ്ണ പര്യവേക്ഷണ കേന്ദ്രത്തിന്റെ ചിത്രവും നോട്ടില്‍ അടങ്ങിയിട്ടുണ്ട്. പതിനഞ്ച് ഇന്ത്യന്‍ ഭാഷകളില്‍ ഒരു രൂപ എന്നും നോട്ടില്‍ എഴുതിയിട്ടുണ്ട്. പുതിയ ഒരു രൂപ കറന്‍സി നോട്ടിന്റെ നിറം പിങ്ക് കലര്‍ന്ന പച്ചയായിരിക്കും. ചതുരാകൃതിയില്‍ 9.7 x 6.3 സെ.മീ ആണ് നോട്ടിന്റെ വലിപ്പം.