
രാജ്യത്തെ ധനകാര്യ സേവന രംഗത്ത് 2018-2019 സാമ്പത്തിക വര്‍ഷം 47,8000 തൊഴിലുകള്‍ സൃഷ്ടിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. എന്‍ബിഎഫ്സി സ്ഥാപനങ്ങള്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നചത്. വായ്പാ ശേഷിയിലുണ്ടായ വര്‍ധനവും, ബാങ്കിങ് മേഖലകളുടെ ശാഖകളുടെ വിപുലീകരണ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചതോടെ തൊഴിലവസരങ്ങള്‍ കൂടുലുണ്ടാകുമെന്നാണ് ചൂട്ടിക്കാട്ടുന്നത്.
ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ മൂലധന പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കിലും സേവന മേഖലയില്‍ കൂടുതല്‍ വളര്‍ച്ചയാണ് എന്‍ബിഎഫ്സി സ്ഥാപനങ്ങള്‍ നേടിയിട്ടുള്ളത്. ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വളര്‍ച്ചയാണ് ധനകാര്യ സേവന മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുന്നചതിന് കാരണമായതെന്നാണ് സര്‍വേ റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.