സാമ്പത്തിക വര്‍ഷം ഇനി മുതല്‍ ജനുവരി-ഡിസംബറില്‍; പ്രഖ്യാപനം ഉടന്‍ പുറത്തു വരും

January 23, 2019 |
|
News

                  സാമ്പത്തിക വര്‍ഷം ഇനി മുതല്‍ ജനുവരി-ഡിസംബറില്‍; പ്രഖ്യാപനം ഉടന്‍ പുറത്തു വരും

ജനുവരി മുതല്‍ ഡിസംബര്‍ വരെ നടപ്പു സാമ്പത്തികവര്‍ഷത്തെ മാറ്റിവെക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. നിലവില്‍, നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-മാര്‍ച്ച് പാതികളിലാണ് നടക്കുന്നത്. എന്നാല്‍ ഇനി മുതല്‍ ജനുവരി- ഡിസംബറിലായിരിക്കും നടപ്പ് സാമ്പത്തിക വര്‍ഷം നടക്കുക. സര്‍ക്കാര്‍ ഉടന്‍തന്നെ സാമ്പത്തിക വര്‍ഷ പുനര്‍ക്രമീകരണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രഖ്യാപിക്കും.  രാജ്യത്ത് കാര്‍ഷിക ഉല്‍പാദന ചക്രത്തില്‍ അതു വിനിയോഗിക്കുന്നതിന് വേണ്ടിയാണ് ജനുവരി-ഡിസംബര്‍ സാമ്പത്തിക വര്‍ഷം ആലോചിക്കുന്നത്.

നീതി അയോഗിന്റെ  ഭരണസമിതിയില്‍ മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയില്‍ ജനുവരി-ഡിസംബര്‍ സാമ്പത്തിക വര്‍ഷമെന്ന ആശയത്തിന് പ്രധാനമന്ത്രി തന്നെ അംഗീകാരം നല്‍കിയിരുന്നു. അതിനായി സാമ്പത്തിക വര്‍ഷം ഏപ്രില്‍ ഒന്നില്‍ നിന്ന് ജനുവരി ഒന്നിലേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള സാധ്യതപഠനത്തിനായി കേന്ദ്രം ഒരു ഉന്നതതല കമ്മറ്റിയെ രൂപീകിച്ചിരുന്നു. 

വ്യത്യസ്ത കാര്‍ഷിക വിളകളുടെ കാലഘട്ടത്തെക്കുറിച്ചും അതിന്റെ ബിസിനസ്സ്, നികുതി വ്യവസ്ഥയും നടപടിക്രമങ്ങളും, സ്ഥിതിവിവരക്കണക്കുകളെക്കുറിച്ചും സമിതി അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ സാമ്പത്തികവും രാഷ്ട്രീയപരവുമായ ഉന്നമനത്തിനും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ആഗോള സാമ്പത്തിക ഘടനയുമായി ചേര്‍ത്ത് നിര്‍ത്തുന്നതിനും ഇത്തരം നീക്കങ്ങള്‍ സഹായിക്കും.

 

Related Articles

© 2024 Financial Views. All Rights Reserved