യുഎസ് വിപണിയിലെ ആദ്യ ബിറ്റ് കോയിന്‍ ഇടിഎഫ്; അറിയാം

October 20, 2021 |
|
News

                  യുഎസ് വിപണിയിലെ ആദ്യ ബിറ്റ് കോയിന്‍ ഇടിഎഫ്; അറിയാം

യുഎസ് വിപണിയിലെ ആദ്യത്തെ ബിറ്റ് കോയിന്‍ അനുബന്ധ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) പ്രോ ഷെയേര്‍സ് ബിറ്റ് കോയിന്‍ സ്ട്രാറ്റജി ഇടിഎഫ് (ബിറ്റോ) ചൊവ്വാഴ്ച ന്യയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ തുടക്കം കുറിച്ചു. നിക്ഷേപകര്‍ക്ക് ബിറ്റ് കോയിന്‍ വിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ക്ക് അനുസൃതമായി സൗകര്യ പ്രദവും സുതാര്യമായും എളുപ്പം പണമാക്കാവുന്ന തരത്തിലുമാണ് ഈ നിക്ഷേപ പദ്ധതി.

നിക്ഷേപകരുടെ പണം ഉപയോഗിച്ച് ബിറ്റ് കോയിന്‍ വാങ്ങുന്നതിനു പകരം ബിറ്റ് കോയിന്‍ അവധി വ്യാപാര കോണ്‍ട്രാക്ട്റ്റുകളില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ആദ്യ ദിവസം പ്രൊ ഷെയേര്‍സ് ഇടിഎഫ് വിലയില്‍ 5 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി 41.94 ഡോളറില്‍ ക്ലോസ് ചെയ്തു. ഇടി എഫുകള്‍ ഓഹരികളെ പോലെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വില്‍ക്കാനും വാങ്ങാനും സാധിക്കും. പുതിയ ഇടിഎഫ് വന്നതോടെ ബിറ്റ് കോയിന്‍ വിപണിയില്‍ വീണ്ടും ഉണര്‍വ്വ് ഉണ്ടായി. സര്‍വ്വകാല റെക്കോര്‍ഡ് വിലയോട് അടുത്ത് 64000 ഡോളറില്‍ എത്തി നില്‍ക്കുന്നു.

Related Articles

© 2025 Financial Views. All Rights Reserved