നികുതി പിരിവ് സമ്മര്‍ദ്ദത്തില്‍; ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ ഇന്ത്യയുടെ ധനക്കമ്മി 9.53 ട്രില്യണ്‍ രൂപ

November 28, 2020 |
|
News

                  നികുതി പിരിവ് സമ്മര്‍ദ്ദത്തില്‍; ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ ഇന്ത്യയുടെ ധനക്കമ്മി 9.53 ട്രില്യണ്‍ രൂപ

ന്യൂഡല്‍ഹി: ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ ഇന്ത്യയുടെ ധനക്കമ്മി 9.53 ട്രില്യണ്‍ രൂപയിലേക്ക് എത്തി. ഇത് ബജറ്റ് ലക്ഷ്യത്തിന്റെ 119.7 ശതമാനമാണ്. കൊവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് നികുതി പിരിവ് സമ്മര്‍ദ്ദത്തിലായതാണ് ധനക്കമ്മി ഉയരാനുളള പ്രധാന കാരണം. കഴിഞ്ഞ വര്‍ഷത്തെ സമാനകാലയളവില്‍ ധനക്കമ്മി 7.96 ട്രില്യണ്‍ രൂപയായിരുന്നു അതായത് ബജറ്റ് തുകയുടെ 102.4 ശതമാനമായിരുന്നു.

റവന്യൂ വരുമാനം 6.71 ട്രില്യണ്‍ അഥവാ ബജറ്റ് ലക്ഷ്യത്തിന്റെ 34.2 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇത് 46.2 ശതമാനമായിരുന്നു. മൊത്തം ചെലവ് 16.61 ട്രില്യണ്‍ ഡോളര്‍ അല്ലെങ്കില്‍ ബജറ്റ് ലക്ഷ്യത്തിന്റെ 54.6 ശതമാനമാണ്. ഒരു വര്‍ഷം മുമ്പ് ഇത് 59.4 ശതമാനത്തില്‍ താഴെയായിരുന്നുവെന്ന് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഈ വര്‍ഷത്തെ ധനക്കമ്മി ലക്ഷ്യം ജിഡിപിയുടെ 3.5 ശതമാനമായി നിലനിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതെങ്കിലും ഇത് 7.5-9.25 ശതമാനമായി ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കുന്നത്. ഈ സാഹചര്യം കേന്ദ്ര സര്‍ക്കാരിന്റെ ധനപ്രതിസന്ധി രൂക്ഷമാക്കിയേക്കും. ഇന്ത്യാ സര്‍ക്കാര്‍ ചെലവഴിച്ച ആകെ ചെലവ് 16,61,454 കോടി രൂപയാണ് (202021 ലെ ബജറ്റ് ലക്ഷ്യത്തിന്റെ 54.61 ശതമാനം), ഇതില്‍ 14,64,099 കോടി രൂപ വരുമാന അക്കൗണ്ടിലും 1,97,355 കോടി രൂപ മൂലധന അക്കൗണ്ടിലുമാണ്. മൊത്തം വരുമാനച്ചെലവില്‍ 3,33,456 കോടി രൂപ പലിശ പേയ്‌മെന്റും 1,85,400 കോടി രൂപയും പ്രധാന സബ്‌സിഡികളുമാണ്.

Related Articles

© 2025 Financial Views. All Rights Reserved