
ന്യൂഡല്‍ഹി: നടപ്പുവര്‍ഷത്തെ വളര്‍ച്ചാ നിരക്ക് കുറഞ്ഞതിന് പിന്നാലെ ധനകമ്മിയും കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്. ഒക്ടോബറിലെ കണക്കുകള്‍ പ്രകാരം ധനകമ്മി ബജറ്റ് ലക്ഷ്യത്തിന്റെ 102.4 ശതമാനത്തിലേക്ക് ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 31 വരെ ധനകമ്മി 7.2 ലക്ഷം കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. കണ്‍ട്രോളര്‍ജ ജനറല്‍ ഓഫ് എക്കൗണ്ട്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഒക്ടോബറിലെ കണക്കുകള്‍ പകരം സര്‍ക്കറിന്റെ ആകെ വരവ് ചിലവ് 7,20,445 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 102.4 ശതമാനമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഇതോടെ 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ധനകമ്മി ബജറ്റ് ലക്ഷ്യത്തിന്റെ 3.3 ശതമാനമാക്കി നിര്‍ത്തുക അത്ര എളുപ്പമല്ലെന്നും, സര്‍ക്കാറിന്റെ നടപടികള്‍ക്ക് വിധേയമായല്ല കാര്യങ്ങള്‍ കടന്നുപോകുന്നതെന്നും ഉറപ്പായി. നടപ്പുവര്‍ഷം സര്‍ക്കാറിന്റെ ധനകമ്മി ലക്ഷ്യമാക്കി നിയന്ത്രിച്ചിരുന്നത് 7.03 ലക്ഷം കോടി രൂപയായിരുന്നു.
കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കി വെട്ടിക്കുറച്ചതും സര്‍ക്കാറിന്റെ വരുമാന വിഹിതത്തില്‍ കുറവുണ്ടാകുന്നതിന് കാരണമായിട്ടുണ്ട്. കോര്‍പ്പറേറ്റ് നികുതി കുറച്ചത് മൂലം സര്‍ക്കാറിന്റെ വരുമാനത്തില്‍ 1.45 ലക്ഷം കോടി രൂപയുടെ കുറവാണ് ഉണ്ടാകാന്‍ പോകുന്നത്. വളര്‍ച്ചാ നിരക്ക് മന്ദ്ഗതിയിലായ സാഹചര്യത്തില്‍ സര്‍ക്കാര്‍ വേഗത്തിലുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.
രണ്ടാം പാദത്തില്‍ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് (ആഭ്യന്തര ഉത്പ്പാദനം) അഞ്ച് ശതമാനത്തിന് താഴേയായണ് രേഖപ്പെടുത്തിയത്. സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്ക് ചുരുങ്ങി. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (NSO) ആണ് ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
2012-2013 സാമ്പത്തിക വര്‍ഷത്തെ പാദത്തിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്. രണ്ടാം പാദത്തില്‍ ഇന്ത്യ കൈവരിച്ച വളര്‍ച്ചാ നിരക്ക് ആറര വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണ്. അതേമയം ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ രേഖപ്പെടുത്തിയത് അഞ്ച് ശതമാനമായിരുന്നു. ആറ് വര്‍ഷത്തിനടെ രേഖപ്പെടുത്തിയ കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് ഒന്നാം പാദത്തില്‍ രേഖപ്പെടുത്തിയത്.