
2020-2021 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ധനകമ്മി മൊത്ത ആഭ്യന്തര ഉത്പ്പാദനത്തിന്റെ 6.2 ശതമാനമായി ഉയരുമെന്ന് ഫിച്ച്. എന്നാല്‍ നേരത്തെ സര്‍ക്കാര്‍ ജീഡിപയുടെ 3.5 ശതമാനമായി പിടിച്ചുനിര്‍ത്താനാണ് ശ്രമം നടത്തിയത്. കോവിഡ്-19 ഭീതി മൂലമുണ്ടായ സാമ്പത്തിക ഞെരുക്കമാണ് ഇതിന്ന് കാരണം. കൂടാതെ സര്‍ക്കാറിന്റെ വരുമാനസമാഹരണത്തിലടക്കം ഭീമമായ ഇടിവാകും രേഖപ്പെടുത്തുക. സര്‍ക്കാറിനെ അധിക വായ്പയെടുക്കിലിലേക്കും, കേന്ദ്രബാങ്കിന്റെ കരുതല്‍ ധനത്തിലടക്കം നോട്ടമിടാന്‍ ഒരുപക്ഷേ ചിലപ്പോള്‍ പ്രേരിരപ്പിച്ചേക്കും. ഉത്പ്പാദന മേഖലകളെല്ലാം സ്തംഭിച്ചതോടെ രാജ്യം ഏറ്റവും വലിയ പ്രതിസന്ധിയാണ് അഭിമുഖീരകരിക്കുന്നത്.
നിലിവലെ സാഹചര്യത്തില്‍ രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെയും മറ്റും ലഭ്യത കുറഞ്ഞിട്ടുണ്ട്.കോവിഡ് ഭീതി രാജ്യത്തെ തൊഴില്‍ പ്രതിസന്ധിയിലേക്ക് വരെ എത്തിക്കാന്‍ സാധ്യതയുണ്ട്. ചില കമ്പനികള്‍ ഇപ്പോള്‍ തന്നെ തൊഴിലുകള്‍ വെട്ടിക്കുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട. എല്ലാ തൊഴില്‍ ഇടങ്ങളിലും തളര്‍ച്ച രൂപപ്പെടുമെന്നാണ് വിദഗ്ധരുടെ ഭാഷ്യം.
പണപ്പെരുപ്പം 4.5 ശതമാനമായി ഉയരുമെന്നാണ് ഡിബിഎസും നിര്‍മല്‍ ബാംഗ് സെക്യൂരിറ്റീസും മറ്റും കണക്കുകൂട്ടുന്നത്. വളര്‍ച്ചാ നിരക്ക് നിലവിലെ പ്രതിസന്ധി വിലിരുത്തി പറയുകയാണെങ്കില്‍ കുറഞ്ഞേക്കും. ആഭ്യന്തര ഉത്പ്പാദനം മൂന്ന് ശതമാനത്തിനും രണ്ട് ശതമാനത്തിനും ഇടയിലായിരിക്കും രേഖപ്പെടുത്തുക.
രാജ്യത്താകെ കൊറോണ വൈറസ് പടരുകയും, 21 ദിവസത്തേക്ക് രാജ്യം സമ്പൂര്‍ണ ലോക്ക ഡൗണിലേക്ക് നീങ്ങിയതോടെ മാര്‍ച്ച് മാസത്തിലെ ജിഎസ്ടി സമഹാരണം ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെയായി. മാര്‍ച്ച് മാസത്തെ ജിഎസ്ടി സമാഹരണം 98,000 കോടി രൂപയിലേക്ക് ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ രേഖപ്പെടുത്തിയ ജിഎസ്ടി സമാഹരണം 97,000 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ പറയുന്നത്.
ഫിബ്രുവരിയിലെ ജിഎസ്ടി സമാഹരണം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്കെത്തിയിട്ടുണ്ട്. ജിഎസ്ടി സമാഹരണത്തില്‍ 2019 ഫിബ്രുവരിയെ അപേക്ഷിച്ച് എട്ട് ശതമാനം വര്‍ധനവാണ് ജിഎസ്ടി സമാഹരണത്തില്‍ ഉണ്ടായത്. ഫിബ്രുവരിയിലെ ജിഎസ്ടി സമാഹരണത്തില്‍ ആകെ രേഖപ്പെടുത്തിയത് 1,05,366 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
പലിശ നിരക്ക് ആര്‍ബിഐ വീണ്ടും കുറക്കും
കോവിഡ്-19 ഭീതിയില്‍ നടപ്പുസാമ്പത്തിക വര്‍ഷം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും പലിശനിരക്ക് കുറക്കാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തല്‍. പ്രമുഖ റേറ്റിങ് ഏജന്‍സിയായ ഫിച്ചാണ് ഇക്കാര്യം വിലയിരുത്തിയിട്ടുള്ളത്. പലിശനിരക്ക് 100 ബിപിഎസ് കുറയ്ക്കുമെന്നും, റിപ്പോ നിരക്കില്‍ ഒരു ശതമാനം വരെ കുറവ് രുത്തുമെന്നാണ് റേറ്റിങ് ഏജന്‍സിയായ ഫിച്ച് അഭിപ്രായപ്പെടുന്നത്.
വിവേഴ്‌സ് റിപ്പോനിരക്കിലും കുറവ് വരുത്താന്‍ സാധ്യതയുണ്ടെന്നാണ് ഔദ്യോഗികമായിലഭിക്കുന്ന വിവരം. നിലവിലെ മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ റിസര്‍വ്വ് ബാങ്ക് പലിശ നിരക്കില്‍ കുറവ് വരുത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. യുഎസ് ഫെഡ്‌റിസര്‍വ്വ് നിലവില്‍ കോവിഡ് ഭീതിയില്‍ പൂജ്യം പലിശനിരക്കായി വെട്ടിക്കുറച്ചിട്ടുുണ്ട്. കൂടാതെ നിലവിലെ സാഹചര്യത്തില്‍ ആര്‍ബിഐ എല്ലാ ധനനയ ഉപാധികളും പ്രയോഗിക്കണമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
വ്യവസായ വായ്പ, വായഹന വായ്പ, ഭവന വായ്പ ഇളവുകള്‍ കൂടുതല്‍ ലഭിക്കണമെങ്കില്‍ റിപ്പോനിരക്ക് വെട്ടിക്കുറച്ചേ മതിയാകൂ. അതേസമയം മാര്‍ച്ച് 27 ന് ആര്‍ബിഐ പ്രഖ്യാപിച്ച നിരക്കുകള്‍ക്ക് പുറമെയാകും ഈ വെട്ടിക്കുറക്കയ്ക്കല്‍. റിവേഴ്‌സ് റിപ്പോനിരക്ക് 0.90 ശതമാനമാണ് പോയവാരം ആര്‍ബിഐ കുറച്ചത്. ഇപ്പോള്‍ ബാധകമായിരിക്കുന്ന റിപ്പോനിരക്ക് 4.40 ശതമാനവും, റിവേഴ്‌സ് റിപ്പോ നിരക്ക് നാല് ശതമാനവുമാണ്. കേന്ദ്രബാങ്ക് ലക്ഷ്യമിട്ടിരിക്കുന്ന 2-6 ശതമാനത്തിലേക്ക് പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായാല്‍ സാമ്പത്തിക വര്‍ഷത്തില്‍ കൂടുപതല്‍ ഇളവുകള്‍ ആര്‍ബിഐ പ്രഖ്യാപിക്കും.
വളര്‍ച്ചാനിരക്ക് കുറയും
കോവിഡ് -19 ആഘാതം മൂലം വരുന്ന പാദങ്ങളില്‍ വളര്‍ച്ചയ്ക്ക് കാര്യമായ തിരിച്ചടി നേരിടേണ്ടിവരും. അതിനനുസരിച്ച് ഞങ്ങളുടെ എഫ്.വൈ 2020/21 (ഏപ്രില്‍-മാര്‍ച്ച്) യഥാര്‍ത്ഥ ജിഡിപി വളര്‍ച്ചാ പ്രവചനം 4.6 ശതമാനമായി പരിഷ്‌കരിച്ചു. നേരത്തെ 5.40 ശതമാനം വളര്‍ച്ചയായിരുന്നു പ്രവചിച്ചത്. ഉപഭോഗ നിക്ഷേപ മേഖലയിലെ തളര്‍ച്ചയാണ് വളര്‍ച്ചാനിരക്ക് കുറയാന്‍ പ്രധാന കാരണം.