
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ധനക്കമ്മിയുമായി ബന്ധപ്പെട്ട കണക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. കണക്കുകള്‍ പ്രകാരം രാജ്യത്തെ ധനക്കമ്മി ബജറ്റ് ലക്ഷ്യത്തിന്റെ 22 ശതമാനമായി. ധനക്കമ്മി ഏപ്രില്‍ മാസത്തില്‍ മാത്രം രേഖപ്പെടുത്തിയത് 1,57,048 കോടി രൂപയാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കഴിഞ്ഞ സാമ്പത്തക വര്‍ഷത്തെ ഇതേ കാലയളവുമായി ബന്ധപ്പെടുത്തുമ്പോള്‍ ധനക്കമ്മിയില്‍ നേരിയ ഇടിവ് മാത്രമാണ് രേഖപ്പെടുത്തിയത്.
ധനക്കമ്മി രാജ്യത്തെ ആഭ്യന്തര ഉത്പാദനത്തിന്റെ 0.75 ശതമാനമാണ് ഏപ്രില്‍ മാസത്തില്‍ ഉണ്ടായിട്ടുള്ളതെന്നാണ് എക്‌സ്‌പെന്‍ഡീച്ചര്‍ ഡിപ്പാര്‍ട്‌മെന്റ് വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം 2019-2020 സാമ്പത്തിക വര്‍ഷം ജിഡിപിയുടെ അഥവാ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 3.4 ശതമാനമായി നിലനിര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാറിന്റെ ചിലവ് കുറക്കാനുള്ള പ്രധാനപ്പെട്ട മാര്‍ഗങ്ങളാകും കേന്ദ്രരസര്‍ക്കാര്‍ ലക്ഷ്യമിടുക.
സര്‍ക്കാറിന്റെ വരുമാന കണക്കനുസരിച്ച് 38 ശതമാനമാണ് ചിലവായി ഇപ്പോള്‍ കണക്കാക്കുന്നത്. വരുമാനക്കമ്മി ആകെ രേഖപ്പെടുുത്തിയത് 0.61 ശതമാനമാണെന്നാണ് കണക്കുകള്‍ പ്രകാരം വ്യക്തമാകുന്നത്. ഏപ്രില്‍ മാസത്തില്‍ ആകെ സര്‍ക്കാറിന്റെ കണക്കനുസരിച്ച് ആകെ ചിലവിടല്‍ 1,57,048 കോടി രൂപയാണ്. ഈ കണക്കുകള്‍ പ്രകാരം ബജറ്റ് നീക്കിയിരിപ്പിന്റെ 9 ശതമനമാണെന്നാണ് റിപ്പോര്‍ട്ടിലൂട വ്യക്തമാക്കുന്നത്. കണക്കുകള്‍ പ്രകാരം ആകെ വരുമാന ചിലവ് 2,24,091 കോടി രൂപയും, മൂലധനച്ചിലവായി രേഖപ്പെടുത്തിയത് 30,588 കോടി രൂപയുമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.