ധനകമ്മി കേന്ദ്രസര്‍ക്കാറിന് 3.3 ശതമാനമായി പിടിച്ചുനിര്‍ത്താന്‍ സാധിക്കില്ല; സര്‍ക്കാര്‍ കണക്ക് കൂട്ടലുകള്‍ പിഴച്ചു; നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയുടെ സ്വകാര്യവത്ക്കരണം തന്നെ തിരിച്ചടി; ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബിപിസിഎല്‍ വിറ്റാല്‍ സര്‍ക്കാറിന് വരിക ഭീമമായ നഷ്ടം

December 27, 2019 |
|
News

                  ധനകമ്മി കേന്ദ്രസര്‍ക്കാറിന് 3.3 ശതമാനമായി പിടിച്ചുനിര്‍ത്താന്‍ സാധിക്കില്ല; സര്‍ക്കാര്‍ കണക്ക് കൂട്ടലുകള്‍ പിഴച്ചു; നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയുടെ സ്വകാര്യവത്ക്കരണം തന്നെ തിരിച്ചടി; ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബിപിസിഎല്‍ വിറ്റാല്‍ സര്‍ക്കാറിന് വരിക ഭീമമായ നഷ്ടം

രാജ്യം ഇപ്പോള്‍ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നത്.  ഈ സാഹചര്യത്തില്‍  ധനകമ്മി 3.3 ശതമാനമാക്കി പിടിച്ചുനിര്‍ത്തുകയെന്ന കേന്ദ്രസര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന് തിരിച്ചടികള്‍  നേരിട്ടേക്കും. ധനസ്ഥിതിയില്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളി തന്നെ പ്രധാന കാരണം. മോശം ധനസ്ഥിതിയില്‍ നിന്ന് കരകയറാനാകാത്ത അവസ്ഥയാണിപ്പോള്‍ കേന്ദ്രസര്‍ക്കാറിന് ഉള്ളത്.  അതേസമയം പൊകുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കത്തിന് ചില തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതും ധനകമ്മി 3.3 ശതമാനത്തിന് മുകളിലേക്ക് ഉയരാന്‍  സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

അതേസമയം ബിപിസിഎല്‍, കണ്ടെയ്‌നര്‍ കോര്‍പറേഷന്‍, എയര്‍ ഇന്ത്യ തുടങ്ങിയ രാജ്യത്തെ മുന്‍നിര  പൊതുമേഖലാ കമ്പനികളുടെ സ്വകാര്യവത്ക്കരണം 2020 മാര്‍ച്ചിനുള്ളില്‍ പൂര്‍ത്തിയക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ മാത്രമാണ് സര്‍ക്കാറന് പ്രധാനമായും വെല്ലുവിളിയായി ഉയര്‍ന്നിട്ടുള്ളത്. അതേസയം വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബിപിസിഎല്ലില്‍ സ്വകാര്യവത്ക്കരണം കേന്ദ്രസര്‍ക്കാറിന് എളുപ്പമാകാനാണ് സാധ്യത.  ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ സര്‍ക്കാറിന് ഏകദേശം  40000 കോടി രൂപ മുതല്‍ 50000 കോടി രൂപ വരെ ബജറ്റില്‍ ദൃശ്യമാകും. എന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് നിക്ഷേപകര്‍ ഒഴുകിയെത്തുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.  

എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. എയര്‍ ഇന്ത്യയില്‍ സ്വകാര്യവത്ക്കരണം ശക്തമാക്കിയില്ലെങ്കില്‍ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാന്‍ പറ്റില്ലെന്നാണ് റിപ്പോര്‍ട്ട്. വ്യോമയാന ഇന്ധന വിതരണത്തിലുണ്ടായ തടസ്സവും,പാകിസ്ഥാന്‍ എവിയഷനില്‍ അനുമതി നിഷേധിച്ചത് മൂലവും കമ്പനിക്ക്  പ്രതിദിനം മൂന്ന് കോടി രൂപ മുതല്‍ നാല് കോടി രൂപ വരെ നഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കമ്പനിക്ക് നടപ്പുവര്‍ഷം ഭീമമായ ചിലവ് വര്‍ധിച്ചുവെന്നാണ് കണക്കുകളിലൂട വ്യക്തമാക്കുന്നത്. 

അതേസമയം  2018-2019 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റ നഷ്ടം 8,556.35 കോടി രൂപയായി. മുന്‍വര്‍ഷം കമ്പനിയുടെ ആകെ അറ്റനഷ്ടം 5,348.18 കോടി രൂപയായിരുന്നു എയര്‍ ഇന്ത്യയുടെ ആകെ അറ്റനഷ്ടം. നിലവില്‍ കമ്പനിക്ക് ആകെ  69,575.64 കോടി രൂപയുടെ നഷ്ടം നേരിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  

എയര്‍ ഇന്ത്യയുടെ പകുതിയോളം കടബാധ്യത കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുക എന്നതാണ് ലക്ഷ്യം. അങ്ങനെ വന്നാല്‍ 30000 കോടി രൂപയുടെ കടബാധ്യതയാണ് സ്വകാര്യ നിക്ഷേപകരുടെ മേല്‍ ഉണ്ടാവുക. ഏകദേശം 50000 കോടി രൂപയിലധികം കടമാണ് എയര്‍ ഇന്ത്യക്കുള്ളത്. ജീവനക്കാരുടെ ശമ്പളത്തിനും, വ്യോമയാന  ഇന്ധത്തിനും വേണ്ടി കമ്പനിക്ക് ഭീമമായ തുകയാണ്  ചിലവിനത്തില്‍ മാത്രം വരുന്നത്. എയര്‍ ഇന്ത്യയില്‍ സ്വകാര്യവത്ക്കരണം ശക്തമാക്കിയില്ലെങ്കില്‍ കമ്പനി തന്നെ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്.  നിലവില്‍ എയര്‍ ഇന്ത്യയുടെ സാ്മ്പത്തിക  പ്രതിസന്ധിക്ക് പരിഹാരം  കണ്ടൈത്താന്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. എയര്‍ ഇന്ത്യയുടെ അല്‍പ്പം കടം ഏറ്റെടുത്ത് കമ്പനിയെ ശക്തിപ്പെട്തുക എന്നതാണ് ലക്ഷ്യം.  

എന്നാല്‍ വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബിപിസിഎല്ലിന്റെ ഓഹരികള്‍ വിറ്റഴിക്കുന്നത് ശരിയായ നടപടിയല്ലെന്ന ആക്ഷേപവുമുണ്ട്. ബിപിസിഎല്ലില്‍ സ്വകാര്യവത്ക്കരണം ശക്തമാക്കിയാല്‍ വന്‍ പ്രതസിന്ധി ഉണ്ടായേക്കും.  രാജ്യത്തിന് മാത്രമായി ഭീമമായ നഷ്ടം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.  

ബിപിസിഎല്‍ വിറ്റാല്‍ സര്‍ക്കാറിന് നഷ്ടം വരിക 4.5 ലക്ഷം കോടി  

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണ കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ ഓഹരി വില്‍ക്കുന്നതിലൂടെ സര്‍ക്കാറിന് ഭീമമായ തുക നഷ്ടം വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാറിന് 74,000  കോടി രൂപയോളം ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുമ്പോള്‍ 4.46 ലക്ഷം കോടി രൂപയുടെ നഷ്ടം വന്നേക്കുമെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.   അതേസമയം മൊത്തത്തിലുള്ള വിപണി മൂല്യം ഒമ്പത് ലക്ഷം കവിയുമെന്ന പബ്ലിക് സെക്ടര്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ കണക്കുകളേക്കാള്‍ വിപരീതമായിട്ടാണ് ഈ ററിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്. സര്‍ക്കാറിന്റെ കൈവശമുള്ള 53.29 ശതമാനം ഓഹരികളാണ് വില്‍ക്കാനുള്ള നീക്കം നടത്തുന്നത്.  30 ശതമാനം പ്രീമിയം ഓഹരികള്‍ വിറ്റഴിക്കുന്നത് വഴിയാണ് സര്‍ക്കാര്‍ 74,000 കോടി രൂപയോളം മൂലധനസമാഹരണം ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. 

അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 53.29 ശതമാനം ഓഹരികള്‍ക്ക് 5.2 ലക്ഷം കോടി രൂപയോളമാണ് ലഭിക്കുകയെന്നതാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.ഫെഡറേഷന്‍ ഓഫ് ഓയില്‍ പിഎസ്യു ഓഫീസേഴ്സ്, കോണ്‍ഫെഡറേഷന്‍ ഓഫ് മഹാരാഷ്ട്ര കമ്പനി ഓഫീസേഴ്‌സ് അസോസിയേഷന്‍സ് എന്നിവയുടെ പിന്തുണയുള്ളതാണ് പൊതുമേഖലാ ഓഫീസര്‍മാരുടെ അസോസിയേഷന്‍. അതേസമയം കമ്പനിയുടെ ആകെ ആസ്തി മൂല്യം 7,50,730 കോടി രൂപയാണ് ആകെ കണക്കാക്കുന്നത്. ശുദ്ധീകരണ ശേഷിക്ക് 1,76,500 കോടി രൂപയും, ടെര്‍മിനലിന് 80,000 കോടി രൂപയോളവും,  റീട്ടെയ്ല്‍ ഔട്ട്‌ലെറ്റിന് 11,120  കോടി രൂപയും,  പൈപ്പ്‌ലൈനിന് 22,700 കോടി രൂപയോളമാണ് കണക്കാക്കുന്നത്. അതേസമയം അപ്‌സ്ട്രീറ്റ് ബിസിനസ് മേഖലയ്ക്ക് 46,000 കോടി രൂപയും,  ഹോള്‍ഡിങ് മേഖലയ്ക്ക് 7800 കോടി രൂപയുമാണെന്നാണ് ഹിന്ദ്ു പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്ന്ത്. 

എന്നാല്‍  കമ്പനിയുടെ ഓഹരി വില്‍പ്പനയിലൂടെ സര്‍ക്കാറിന് നഷ്ടം വരുമെന്നും സ്വകാര്യ കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമാകും ഇതിന്റെ നേട്ടം കൊയ്യാന്‍ സാധിക്കുകയെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. അതേസമയം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നുവരുന്നത്.

നിലവില്‍ കൊച്ചി റിഫൈനറി ഉള്‍പ്പടെ രാജ്യത്തെ നാല് എണ്ണ ശുദ്ധീകരണ  ശാലകളില്‍ നിന്നായി 3.83 ടണ്‍ ക്രൂഡോയില്‍ സംസ്‌ക്കരിക്കാനടക്കം ശേഷിയുള്ള ബിപിസിഎല്ലിന് എട്ട് ലക്ഷം കോടി രൂപയിലധികം ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഓഹരി വിലയ്ക്ക് തുച്ഛമായ ഉറപ്പാണ് കമ്പനി നകുന്നത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കമ്പനിയായ ബിപിസിഎല്ലിന്റെ ഓഹരി തുച്ഛമായ വിലയ്ക്കാണ് നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്. വിപണി മൂല്യം ഏതാണ്ട് 1.10 ലക്ഷം കോടി രൂപ മാത്രമാകുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ സര്‍ക്കാര്‍ സ്വാകര്യവ്തക്കരണം ശ്ക്തമാക്കുന്നതിലൂടെ നഷ്ടം ഉണ്ടാകാനാണ് സാധ്യത കൂടുതല്‍.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved