ഇന്ത്യയുടെ വളകര്‍ച്ചാനിരക്ക് വെട്ടിക്കുറച്ച് ഫിച്ച്; കോവിഡ്-19 ല്‍ നിക്ഷേപ മേഖലയും, ബിസിനസ് മേഖലയും നിശ്ചലം

March 20, 2020 |
|
News

                  ഇന്ത്യയുടെ വളകര്‍ച്ചാനിരക്ക് വെട്ടിക്കുറച്ച് ഫിച്ച്;  കോവിഡ്-19 ല്‍ നിക്ഷേപ മേഖലയും, ബിസിനസ് മേഖലയും നിശ്ചലം

ന്യൂഡല്‍ഹി: ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് റേറ്റിങ് ഏജന്‍സിയായ ഫിച്ച് വീണ്ടും വെട്ടിക്കുറച്ചു. 2020-2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 5.1 ശതമാനമായി വെട്ടിക്കുറച്ചിരിക്കുകയാണ് റേറ്റിങ് ഏജന്‍സിയായ ഫിച്ച്.  ബിസിനസ് മേഖലയിലെ നിക്ഷേപം കൊറോണ വൈറസ് മൂലം ഇന്ത്യയുടെ കയറ്റുമതി മേഖല തകരാറിലായതുമാണ് ഫിച്ച് ഇന്ത്യയുടെ വളര്‍ച്ചാനിരക്ക്   2020-2021 സാമ്പത്തിക വര്‍ഷത്തില്‍  വെട്ടിക്കുറക്കാന്‍ കാരണമായത്. അതേസമയം ഫിച്ച് ഡിംബറില്‍ ഇന്ത്യയുടെ  2020-2021 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ ഡിസംബറില്‍ പ്രഖ്യാപിച്ചത് 5.6 ശതമാനം ആയിരുന്നു. 

ആഗോളതലത്തിലെ സപ്ലൈചെയിനുകളെല്ലാം നിശ്ചലമായിരിക്കുന്നുവെന്നാണ് ഫിച്ച് അഭിപ്രായപ്പെടുന്നത്. അതേസമയം  നടപ്പുവര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമാണ് ഫിച്ച് കണക്കാക്കുക്കുന്നത്. എന്നാല്‍ 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6.4 ശതമാനമാണ് രേഖപ്പെടുത്തുകയെന്നാണ് ഫിച്ച് പ്രവചിക്കുന്നത്.  

കോവിഡ്-19 മൂലം രാജ്യത്തെ ബിസിനസ് പ്രവര്‍ത്തനങ്ങളെല്ലാം നിശ്ചലമായ അവസ്ഥയിലാണ് ഉള്ളത്. വരുമാനത്തിന്റെ മുഖ്യ കേന്ദ്രങ്ങളായ തിയേറ്ററുകളും,  മറ്റ് വ്യാപാര കേന്ദ്രങ്ങളും അടച്ചിട്ടതോടെ സ്ഥിതിഗതികള്‍ വശളായെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, ടൂറിസം, വിനോദം തുടങ്ങിയ വ്യാപാര മേഖലകളെല്ലാം മന്ദഗതിയിലേക്ക് നീങ്ങുകയും ചെയ്തു.  ചൈനയുമായുള്ള വ്യാപാരവും തകര്‍ച്ചയിലേക്കെത്തിയെന്നാണ് പറയുന്നത്.  അതേസമയം ലോകാരോഗ്യ സംഘടനായ ഡബ്ല്യുഎച്ച്ഒ പുറത്തുവിട്ട കണക്കുകള്‍  പ്രകാരം ആഗോളതലത്തില്‍ കോവിഡ്-19 രണ്ട് ലക്ഷം പേര്‍ക്ക് ബാധിച്ചിട്ടുണ്ടെന്നാണ് പറയുന്ന്.  ഇന്ത്യയില്‍ മാത്രം കൊറോണ വൈറസ് ബാധ മൂലം നാല് പേരുടെ ജീവനാണ് പൊലിഞ്ഞ് പോയത്.

Related Articles

© 2025 Financial Views. All Rights Reserved