ചൈനയുടെ തളര്‍ച്ച ഇന്ത്യക്ക് നേട്ടമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അനുകൂലികള്‍; നേട്ടമല്ല കോട്ടമാണ് ഉണ്ടാവുക; കൊറോണ ഇന്ത്യയുടെ വളര്‍ച്ചയിലും ഭീമമായ ഇടിവ് രേഖപ്പെടുത്തും; നടപ്പുവര്‍ഷത്തെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിന് താഴേക്ക് കൂപ്പുകുത്തും

March 03, 2020 |
|
News

                  ചൈനയുടെ തളര്‍ച്ച ഇന്ത്യക്ക് നേട്ടമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അനുകൂലികള്‍; നേട്ടമല്ല കോട്ടമാണ് ഉണ്ടാവുക; കൊറോണ ഇന്ത്യയുടെ വളര്‍ച്ചയിലും ഭീമമായ ഇടിവ് രേഖപ്പെടുത്തും;  നടപ്പുവര്‍ഷത്തെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിന് താഴേക്ക് കൂപ്പുകുത്തും

ന്യൂഡല്‍ഹി: ഇന്ത്യ ഇപ്പോള്‍  ശക്തമായ സാമ്പത്തിക  പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. നടപ്പുവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിന് താഴേക്ക് കൂപ്പുകുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.  ആഗോള തലത്തിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളും ക്കാര്യം ഉറപ്പിച്ച് പറയുകയും ചെയ്യുന്നുണ്ട് നിലവില്‍.  മാര്‍ച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക്  4.9 ശതമാനത്തിലേക്ക് കൂപ്പുകുത്തിയേക്കുമെന്നാണ് റേറ്റിങ് ഏജവന്‍സിയായ ഫിച്ച് ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്.  അതേസമയം കൊറോണ വൈറസ് മൂലമുണ്ടായ സാമ്പത്തിക ആഘാതവും, വിതരണത്തില്‍  രൂപപ്പെട്ട തടസ്സങ്ങളുമാണ് ഫിച്ച് 5.4 ശതമാനമെന്ന വളര്‍ച്ചാ നിഗമനം 4.9 ശതമാനമായി വെട്ടിക്കുറച്ചത്.  

എന്നാല്‍ കൊറോണ വൈറസിന്റെ ആഘാതം മൂലം ഇന്ത്യക്ക് നേട്ടമാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഈ വാദം വെറും പൊള്ളയാണ്. ഇന്ത്യ നിലവില്‍ ഇറക്കുമതിയെ മാത്രം ആശ്രയിച്ചുനില്‍ക്കുന്ന രാഷ്ട്രമാണ്. ചൈനയാകട്ടെ കയറ്റുമതി രാഷ്ട്രവുമാണ്.രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പ്പാന വളര്‍ച്ചാ നിരക്കില്‍ മൂന്നാം പാദത്തില്‍ ഭീമമായ ഇടിവാണ് ഉണ്ടായിട്ടുള്ളത്. കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നയങ്ങല്‍ മൂലമാണ് വളര്‍ച്ചാ നിരക്കില്‍ ഭീമമായ ഇടിവുണ്ടാക്കിയിട്ടുള്ളത്.  അതേസമയം കേന്ദ്രസര്‍ക്കാരും ധനമന്ത്രിയും ഇപ്പോള്‍  നിരത്തുന്ന വാദങ്ങളിതൊക്കെയാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലെ ജിഡിപി വളര്‍ച്ചാ നിരക്ക് 4.7 ശതമാനമെന്ന റിപ്പോര്‍ട്ട് സ്ഥിരതയുടെ സൂചനയാണെന്ന് നിര്‍മ്മല സീതാരാമന്‍. ഈ സംഖ്യയില്‍ വലിയ കുതിപ്പോ, ഇടിവോ പ്രതീക്ഷിക്കുന്നില്ലെന്നും കേന്ദ്ര ധനകാര്യ മന്ത്രി പറഞ്ഞു. ഒരു സ്വകാര്യ ടിവി ചാനലിന്റെ അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് ധനമന്ത്രി ജിഡിപി വിഷയത്തിലെ അഭിപ്രായം വ്യക്തമാക്കിയത്.  

ഏഴ് വര്‍ഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കായിരുന്നു ഇത്. 2012-13 ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന ജിഡിപി വളര്‍ച്ചാനിരക്കാണിത്. 2012-13 മാര്‍ച്ച് പാദത്തില്‍ 4.3 ശതമാനമായിരുന്നു വളര്‍ച്ചാനിരക്ക്. 2019 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 5.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 6.3 ശതമാനമായിരുന്നു. 2019-2020 ആദ്യപാദത്തില്‍ 5.6 ശതമാനം വളര്‍ച്ചാ നിരക്ക് പ്രതീക്ഷിച്ചിരുന്നത് 5 ശതമാനമായി കുറച്ചിരുന്നു. 

അതേസമയം ഇന്ത്യയുടെ നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തിലെ ജിഡിപി വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്കാണ് കൂപ്പുകുത്തിയത്. ആറര വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവായിരുന്നു വളര്‍ച്ചാ നിരക്കില്‍ രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയത്. അതേസമയം 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനത്തിലേക്ക് ഒതുങ്ങി. 2019 ഏപ്രില്‍ മുതല്‍-ഡിസംബര്‍ വരെ രാജ്യത്തിന്റെ ആകെ വളര്‍ച്ചാനിരക്ക്  5.1 ശതമാനമായിരുന്നു. എന്നാല്‍ മുന്‍സാമ്പത്തിക വര്‍ഷം 5.1 ശതമാനമായിരുന്നു വളര്‍ച്ചാനിരക്കില്‍ രേഖപ്പെടുത്തിയത്.  

എന്നാല്‍  ഇന്ത്യയെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റാന്‍ കേന്ദ്രം പല പ്രഖ്യാപനങ്ങും നടത്തുമ്പോഴും വളര്‍ച്ചാ നിരക്കില്‍ ഭീമമായ ഇടിവാണ് ഉണ്ടായിട്ടുള്ളത്. 2019 ന്റെ തുടക്കം മുതല്‍ അവസാനം വരെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്.  രാജ്യം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഒടുവില്‍ കേന്ദ്രസര്‍ക്കാറും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും സമ്മതിക്കുന്നത്. മാന്ദ്യം സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചുവെന്ന് മാത്രമല്ല, വിവിധ മേഖലകള്‍ തളര്‍ച്ചയിലേക്കെത്തുന്നതിന് കാരണമായി.

Related Articles

© 2025 Financial Views. All Rights Reserved