
മുംബൈ: ഇന്ത്യയില്‍ സിറ്റിബാങ്കിന്റെ റീട്ടെയില്‍ ബാങ്കിങ് ബിസിനസ് ഏറ്റെടുക്കാനുള്ള ശക്തമായ ശ്രമങ്ങളുമായി എച്ച്ഡിഎഫ്‌സി ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, സിംഗപ്പൂര്‍ ആസ്ഥാനമായ ഡിബിഎസ് ബാങ്ക് എന്നിവ രംഗത്തെത്തി. ആക്‌സിസ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവയും ശ്രമം നടത്തുന്നതായി വാര്‍ത്തകളുണ്ട്. 15000 കോടി ഡോളര്‍ മൂല്യം കണക്കാക്കുന്നതാണ് സിറ്റിബാങ്കിന്റെ ഇന്ത്യന്‍ റീട്ടെയില്‍ ബാങ്കിങ് ബിസിനസ്. ബാങ്ക് ശാഖകള്‍ വഴിയും ക്രെഡിറ്റ് കാര്‍ഡ് വഴിയുമാണിത്.