
ന്യൂഡല്‍ഹി: കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപരത്തില്‍ അഞ്ച് കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. അഞ്ച് കമ്പനികളുടെ വിപണി മൂല്യം കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ കൂട്ടിച്ചേര്‍ത്തത് 36,839 കോടി രൂയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എസ്ബിഐയുടെ വിപണി മൂല്യത്തിലാണ് കഴിഞ്ഞയാഴ്ച അവസാനിച്ച വ്യാപരത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, ഐസിഐസിഐ ബാങ്ക് എന്നിവയിലാണ് കഴിഞ്ഞയാഴ്ച അവസാനിച്ച വ്യാപാരത്തിലെ വിപണി മൂല്യത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയ കമ്പനികള്‍.
എസ്ബിഐയുടെ വിപണി മൂല്യത്തില്‍ 10,218.68 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ കമ്പനിയുടെ ആകെ വിപണി മൂല്യം 3,22,089 കോടി രൂപയായി വര്‍ധിക്കുകയും ചെയ്തു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം 8,485.38 കോടി രൂപയില്‍ നിന്ന് 6,68,555.19 കോടി രൂ് 6,68,555.19 കോടി രൂപയായി വര്‍ധിക്കുകയും ചെയ്തു. എച്ച്ഡിഎഫ്‌സിയുടെ വിപണി മൂല്യം 9,398.59 കോടി രൂപയില്‍ നിന്ന് 3,78,194.61 കോടി രൂപയായി വര്‍ധിക്കുകയും ചെയ്തു. ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ വിപണി മൂല്യം 4,026.53 കോടി രൂപയുടെ വര്‍ധനവാണ് കഴിഞ്ഞയാഴ്ച്ച രേഖപ്പെടുത്തിയത്. ഇതോടെ കമ്പനിയുടെ ആകെ വിപണി മൂല്യം 3,86,914.89 കോടി രൂപയായി വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം 4,148.44 കോടി രൂപയില്‍ നിന്ന് 2,82,105.47 കോടി രൂപയായി വര്‍ധിച്ചുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
അതേസമയം കഴിഞ്ഞയാഴ്ച അവസാനിച്ച വ്യാപാരത്തില്‍ അഞ്ച് കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തിയതായി കണക്കുകളിലൂടെ വ്യക്തമാക്കുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യത്തില്‍ 17,242.19 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. മറ്റ് കമ്പനികളുടെ വിപണി മൂല്യത്തിലെ ഇടിവ് ഇങ്ങനെയാണ്. ടിസിഎസ് 8,517.92 കോടി രൂപയും, ഇന്‍ഫോസിസ് 8,191.74 കോടി രൂപയും, മഹീന്ദ്രാ ബാങ്കിന്റെ ഇടിവ് 2,520 കോടി രൂപയും, ഐടിസി 367 കോടി രൂപയുടെ ഇടിവുമാണ് രേഖപ്പെടുത്തിയതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.