
ന്യൂഡല്‍ഹി: വിപണിയില്‍ അനിശ്ചിതത്വത്തിന്റെ കാലമായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍. എന്നാല്‍ ഇന്ന് വിപണിയില്‍ നേട്ടം രേഖപ്പെടുത്താന്‍ ചില കാരണങ്ങളുണ്ട്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് ഇന്ന് 800 പോയിന്റ് നേട്ടത്തിലാണ് വ്യാപാരം അരങ്ങേറുന്നത്. അതായത് 40,670 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അരങ്ങേറുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 230 പോയിന്റ് ഉയര്‍ന്ന് 11,940 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അരങ്ങേറുന്നത്.
ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തിലേക്കെത്താന്‍ പ്രധാന കാരണങ്ങള്‍
1. ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയതോടെ രൂപയുടെ മൂല്യം വര്‍ധിച്ചു. 13 മാസത്തിനിടെ ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയത് ഏകദേശം 1.82 ഡോളറാണ്. ക്രൂഡ് ഓയില്‍ വില ബാരലിന് 54.80 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം അരങ്ങേറുന്നത്.
2. മാനുഫാക്ചറിംഗ് മേഖ ഉയര്‍ന്ന വളര്‍ച്ച നിരാക്കിലേക്കെത്തിയത് ഓഹരി വിണിക്ക് പ്രതീക്ഷ നല്‍കുന്നു.ജനുവരി മാസത്തില്‍ മാനുഫാച്ചറിംഗ് മേഖലയിലെ വളര്‍ച്ച എട്ട് വര്‍ഷത്തിനിടെ ഉയര്‍ന്ന നിരക്കിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഉത്പ്പാദന മേഖലയില്‍ വളര്‍ച്ച കൈവരിക്കാന്‍ ഇതിലൂടെ സാധ്യമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, രാജ്യത്തെ നിര്‍മ്മാണ മേഖലയില്‍ കൂടുതല്‍ വളര്‍ച്ച ഉണ്ടാകുന്ന ലക്ഷണണങ്ങളാണ് ഇതിലൂടെ ഉണ്ടായിട്ടുള്ളത്.
ഐച്ച്എസ് മാര്‍ക്കറ്റ് സൂചികയായ പിഎംഐയില്‍ ജനുവരിയിലെ മാനുാഫ്ക്ചറിംഗ് മേഖലയിലെ വളര്‍ച്ച 55.3 ലേക്കെത്തി. എട്ട് വര്‍ഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വളര്‍ച്ചയാണിത്. അതേസമയം ഡിസംബറിലെ മാനുഫാക്ചറിംഗ് മേഖലയിലെ വളര്‍ച്ചയില്‍ പിഎംഐ സൂചികയില്‍ രേഖപ്പെടുത്തിയത് 52.7 ആണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മാനുഫാക്ചറിംഗ് മേഖല പിഎംഐ സൂചിക 50 ന് മുകളിലേക്കാണ് എത്തുന്നതെങ്കില്‍ മാനഫാക്ചറിംഗ് മേഖല വളര്‍ച്ചയിലാണെന്നും, 50 താഴേക്കാണ് സൂചിപ്പിക്കുന്നതെങ്കില്‍ മാനുഫാക്ചറിംഗ് മേഖല തളര്‍ച്ചയിലേക്കാണെന്നാണ് വിലയിരുത്തല്‍.