വാള്‍മാര്‍ട്ട് ഇന്ത്യ ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും ഫ്ളിപ്കാര്‍ട്ട് സ്വന്തമാക്കി

July 23, 2020 |
|
News

                  വാള്‍മാര്‍ട്ട് ഇന്ത്യ ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും ഫ്ളിപ്കാര്‍ട്ട് സ്വന്തമാക്കി

ബെംഗളുരു: വാള്‍മാര്‍ട്ട് ഇന്ത്യ ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാര്‍ട്ട് സ്വന്തമാക്കി. മൊത്തവ്യാപാരം ലക്ഷ്യമിട്ടാണ് ഫ്ളിപ്കാര്‍ട്ടിന്റെ നീക്കം. ഓഗസ്റ്റോടെ മൊത്തവ്യാപരത്തിന് തുടക്കമിടാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പരചരക്ക്, ഫാഷന്‍ എന്നിവയ്ക്കായി പ്രത്യേക വിഭാഗങ്ങളും ഇതോടൊപ്പമുണ്ടാകും.

ഫ്ളിപ്കാര്‍ട്ടിലെ തന്നെ പ്രമുഖനായ ആദര്‍ശ് മേനോനായിരിക്കും ഈ വിഭാഗത്തിന്റെ ചുമതല. സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ വാള്‍മാര്‍ട്ടിന്റെ സിഇഒയായ സമീര്‍ അഗര്‍വാള്‍ തല്‍ക്കാലം കമ്പനിയില്‍ തുടരും. പിന്നീട് വാള്‍മാര്‍ട്ടിലെതന്നെ മറ്റൊരു ചുമതലയിലേയ്ക്കുമാറും.

ഭക്ഷ്യ-പലചരക്ക് മേഖലയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും വിതരണശൃംഖല ശക്തിപ്പെടുത്തുന്നതിനും വാള്‍മാര്‍ട്ടിനെ ഏറ്റെടുക്കുന്നത് ഫ്ളിപ്കാര്‍ട്ടിന് ഗുണംചെയ്യും. വാള്‍മാര്‍ട്ടിന് രാജ്യത്ത് 28 സ്റ്റോറുകളും രണ്ട് സംഭരണകേന്ദ്രങ്ങളുമുണ്ട്. ജിയോമാര്‍ട്ടുമായുള്ള കടുത്തമത്സരത്തിനാണ് ഇതോടെ ഫ്ളിപ്കാര്‍ട്ട് കോപ്പുകൂട്ടുന്നതെന്ന് വ്യക്തം.

Related Articles

© 2025 Financial Views. All Rights Reserved