
ന്യൂഡല്‍ഹി: ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും ഉത്സവ സീസണില്‍ റെക്കോര്‍ട്ട് നേട്ടം കൊയ്തതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ മാസത്തില്‍ 15 ദിവസം നീണ്ടുനിന്ന ഉത്സവകാല സീസണില്‍ ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും 31,000 കോടി രൂപയുടെ വില്‍പ്പനയാണ് നേടിയത്. അതേസമയം വിദഗ്ദര്‍ പ്രതീക്ഷിച്ചതിനേക്കാല്‍ അഞ്ച് ബില്യണ്‍ ഡോളറിന്റെ ഇടിവ് ഉത്സകാല സീസണില്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ആമസോണിന്റെയും ഫ്‌ളിപ്പ്കാര്‍ട്ടിന്റെയും ഉത്സവകാല വില്‍പ്പനയെ പറ്റി റെഡ് സീര്‍ കണ്‍സള്‍ട്ടിങാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
ആമസോണിന്റെയും ഫ്‌ളിപ്പ്കാര്‍ട്ടിന്റെയും ശരാശരി ഓര്‍ഡറിന്റെ വിവരങ്ങളും കണക്കുകളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഉത്സവകാല സീസണില്‍ ഫ്‌ളിപ്പ്കാര്‍ട്ട് ശരാശി ഒര്‍ഡര്‍ സീകരിച്ചത് 1,976 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ആമസോണ്‍ 1,461 കോടി രൂപയുടെ ഓര്‍ഡര്‍ മൂല്യമാണ് ശരാശരി നേടിയതെന്നാണ് റിപ്പോര്‍ട്ട്. ഫ്‌ളിപ്പ് 64 ശതമാനം വിഹിതം നേടിയിട്ടുണ്ട്. അതേസമയം ആമസോണ്‍ എന്‍പിഎസ് ഉയര്‍ത്തിയിട്ടുണ്ട്. ഒരു ഉപഭോക്താവിന്റെ വിശ്വാസ്യത അളക്കുന്നതാണ് എന്‍പിഎസ് എന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഉത്സവകാല സീസണില്‍ വില്‍പ്പനയില്‍ 14 ശതമാനം കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ തുറന്നുകാട്ടുന്നത്. മാന്ദ്യമാണ് ഓണ്‍ലൈന്‍ വില്‍പ്പനയില്‍ 14 ശതമാനം ഇടിവ് രേഖപ്പെടുത്താന്‍ കാരണമായത്. ഇലക്ടോണിക്‌സ് ഉത്പ്പന്നങ്ങള്‍ കൂടുതല്‍ വിറ്റഴിച്ചാണ് ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും നേട്ടം കൊയ്തത്. അതേസമയം ഓണ്‍ൈന്‍ ഭീമന്‍മാര്‍ വന്‍വിലക്കിഴിവ് പ്രഖ്യാപിച്ചത് മൂലം രാജ്യത്തെ ചെറുകിട ഇടത്തരം വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫ്‌ളിപ്പ്കാര്‍ട്ട് യണിറ്റ്് 56 ശതമാനം ഉത്പ്പന്നങ്ങള്‍ ആകെ കയറ്റി അയച്ചപ്പോള്‍ ആമസോണ്‍ 46 ശതമാനം ഉത്പ്പന്നങ്ങളാണ് ആകെ കയറ്റി അയച്ചത്.