
വാള്‍മാര്‍ട്ടിന്റെ നിയന്ത്രണത്തിലുള്ള ഓണ്‍ലൈന്‍ റീട്ടെയില്‍ കമ്പനിയായ ഫ്‌ളിപ്കാര്‍ട്ട് ഇന്ത്യയിലുടെനീളം ഓഫ്‌ലൈന്‍ പലചരക്ക് കടകള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നു. 'ഫുഡ് റീട്ടെയ്ല്‍' ബിസിനസ്സ് ടാപ്പുചെയ്യാനാണ് കമ്പനി ശ്രമിക്കുന്നത്. മുംബൈയിലെ അഞ്ചാമത് ഓണ്‍ലൈന്‍ ഫുഡ് ഷോറൂം സൂപ്പര്‍മാര്‍ട്ടിന്റെ പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് ഇന്ത്യയിലുടെനീളം പുതിയ സ്റ്റോറുകള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നത്.
ഭക്ഷ്യ റീട്ടെയില്‍ വിഭാഗത്തില്‍ ഫ്‌ളിപ്കാര്‍ട്ട് എത്തിയാല്‍ വാള്‍മാര്‍ട്ടിന്റെ ക്യാഷ് ആന്‍ഡ് കാരീ ബിസിനസിനെ സഹായിക്കും.ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ തുറക്കുന്നതിനുള്ള നീക്കത്തില്‍ ഫ്‌ളിപ്പ്കാര്‍ട്ട് ഭക്ഷ്യ-പലചരക്കുകളില്‍ വാള്‍മാര്‍ട്ടിന്റെ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്താന്‍ സഹായിക്കും. ഇ-കൊമേഴ്‌സില്‍ എഫ്ഡിഐ മാനദണ്ഡങ്ങളില്‍ അടുത്തിടെ നടന്ന മാറ്റങ്ങള്‍ വാള്‍മാര്‍ട്ടിന് വലിയ തിരിച്ചടിയായിരുന്നു. അമേരിക്കയിലെ വാള്‍മാര്‍ട്ടിന്റെ വരുമാനത്തിന്റെ വലിയൊരു ഭാഗം അവരുടെ സ്വന്തം ബ്രാന്‍ഡുകള്‍ വിറ്റഴിക്കുന്നതില്‍ നിന്നും ആണ്.